SWISS-TOWER 24/07/2023

മകനെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് രാത്രി തന്നെ പരാതി നല്‍കിയിരുന്നു; എന്നാല്‍ കുഞ്ഞിന്റെ മൃതദേഹമാണ് ജോമോന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്; പൊലീസിനും സര്‍കാരിനുമെതിരെ പൊട്ടിത്തെറിച്ച് കോട്ടയത്ത് കൊല്ലപ്പെട്ട ഷാന്‍ബാബുവിന്റെ അമ്മ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 17.01.2022) പൊലീസിനും സര്‍കാരിനുമെതിരെ പൊട്ടിത്തെറിച്ച് കോട്ടയത്ത് കൊല്ലപ്പെട്ട ഷാന്‍ബാബു (19) വിന്റെ അമ്മ. മകനെ ജോമോന്‍ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കഴിഞ്ഞദിവസം രാത്രി തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ മകന്റെ മൃതദേഹമാണ് ജോമോന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതെന്നും ഷാനിന്റെ അമ്മ പറയുന്നു. എന്തിനാണ് ജോമോനെപ്പോലെയുള്ളവരെ ഇറക്കിവിടുന്നതെന്നും അവര്‍ കരഞ്ഞുകൊണ്ട് ചോദിക്കുന്നു.

  
മകനെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് രാത്രി തന്നെ പരാതി നല്‍കിയിരുന്നു; എന്നാല്‍ കുഞ്ഞിന്റെ മൃതദേഹമാണ് ജോമോന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്; പൊലീസിനും സര്‍കാരിനുമെതിരെ പൊട്ടിത്തെറിച്ച് കോട്ടയത്ത് കൊല്ലപ്പെട്ട ഷാന്‍ബാബുവിന്റെ അമ്മ



'മൂന്ന് പിള്ളേരെകൂട്ടി അവന്‍ നടന്നുവരികയായിരുന്നു. രണ്ട് പിള്ളേരും ഓടിപ്പോയി, എന്റെ മോന്റെ കാലിന്റെ മുട്ട് മുറിഞ്ഞത് കൊണ്ട് അവന് ഓടാന്‍ പറ്റിയില്ല. അതാണ് അവന്‍ എന്റെ കുഞ്ഞിനെ ഓടോയില്‍ കയറ്റിക്കൊണ്ടുപോയത്. എന്റെ കുഞ്ഞിന്റെ ജഡം കൊണ്ടുവന്ന് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുകൊടുത്തിരിക്കുകയാണ്.

പൊലീസുകാര്‍ എന്ത് നോക്കിനില്‍ക്കുകയായിരുന്നു, എന്റെ കുഞ്ഞിനെ ഇങ്ങനെ കൊണ്ടുചെല്ലാന്‍. ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പോയി പരാതിപ്പെട്ടതാ അര്‍ധ രാത്രിയില്‍. എന്റെ മോനെ കണ്ടില്ല, ജോമോന്‍ എന്നൊരുത്തന്‍ എന്തോ പറഞ്ഞ് അവനെ കൂട്ടിക്കൊണ്ടുപോയെന്ന്. പൊലീസുകാര് നോക്കിക്കൊള്ളാം നോക്കിക്കൊള്ളാം എന്നുപറഞ്ഞു.

ഞാനവരോട് നൂറുവട്ടം ചോദിച്ചു, എന്റെ കുഞ്ഞിന് എന്തെങ്കിലും ആപത്തുണ്ടോയെന്ന്. ഇല്ല, ചേച്ചി ധൈര്യമായിരിക്ക്, നേരം വെളുക്കുമ്പോള്‍ മോനെ ഞങ്ങള്‍ പിടിച്ചുകൊണ്ടുതരുമെന്ന് അവര്‍ പറഞ്ഞു. രാത്രി രണ്ടുമണിയായപ്പോള്‍ അവന്‍ എന്റെ കുഞ്ഞിനെ കൊന്ന് പൊലീസ് സ്റ്റേഷന്റെ വാതില്‍ക്കല്‍ കൊണ്ടുകൊടുത്തിരിക്കുകയാണ്.

എന്റെ കുഞ്ഞിനെ എങ്ങനെ ദ്രോഹിക്കാന്‍ തോന്നും. ഇവന്‍ എത്രയോ പേരെ ഇങ്ങനെ വെറുതെ കൊല്ലുന്നു. എന്തിനാ ഇവനെയൊക്കെ ഇങ്ങനെ വെറുതെവിടുന്നേ. ഈ ഗവണ്‍മെന്റ് എന്തിനാണ് ഇവനെയൊക്കെ വെറുതെവിടുന്നത്. ഒരമ്മയല്ലേ ഞാന്‍, എനിക്കൊരു മോനല്ലേ, എന്നോട് എന്തിനിത് ചെയ്തു. എന്തിനാണ് ഈ കാലന്മാരെയൊക്കെ ഗവണ്‍മെന്റ് ഇറക്കിവിടുന്നത്. എന്റെ പൊന്നുമോനെ എനിക്ക് തിരിച്ചുതരുമോ'- ഷാനിന്റെ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.

അതിനിടെ, കൊല്ലപ്പെട്ട ഷാന്‍ബാബുവിന്റെ പശ്ചാത്തലം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കോട്ടയത്തെ സ്റ്റേഷനുകളില്‍ കേസുകളൊന്നുമില്ല. ഷാനിനെ കൊലപ്പെടുത്തിയ ജോമോന്‍ നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയാണ്. ഇയാളെ നേരത്തെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു. 

മകനെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് രാത്രി തന്നെ പരാതി നല്‍കിയിരുന്നു; എന്നാല്‍ കുഞ്ഞിന്റെ മൃതദേഹമാണ് ജോമോന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്; പൊലീസിനും സര്‍കാരിനുമെതിരെ പൊട്ടിത്തെറിച്ച് കോട്ടയത്ത് കൊല്ലപ്പെട്ട ഷാന്‍ബാബുവിന്റെ അമ്മ

പിന്നീട് കാപ്പാ കേസില്‍ അപീല്‍ നല്‍കിയാണ് ഇയാള്‍ കോട്ടയത്ത് തിരിച്ചെത്തിയതെന്നും പൊലീസ് പറയുന്നു. നവംബറിലാണ് ജോമോനെ നാടുകടത്തിയത്. രണ്ടാഴ്ച മുമ്പാണ് തിരിച്ചെത്തിയത്. തുര്‍ന്ന് ആധിപത്യം സ്ഥാപിക്കാനായി അക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജോമോന്‍ വിമലഗിരി സ്വദേശിയായ ഷാന്‍ബാബുവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. ഷാനിനെ കൊലപ്പെടുത്തിയതായി ഇയാള്‍ പൊലീസുകാരോട് വിളിച്ചുപറയുകയായിരുന്നു. പിന്നാലെ പൊലീസെത്തി ജോമോനെ പിടികൂടുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് ഷാനിനെ ജോമോന്‍ ഓടോയിലെത്തി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഷാനിന്റെ ശരീരത്തില്‍ ഇരുമ്പ് വടി കൊണ്ട് മര്‍ദനമേറ്റതിന്റെ നിരവധി പാടുകളുമുണ്ട്.

കാപ്പാ ചുമത്തി പുറത്താക്കിയതോടെ ജോമോന് കോട്ടയത്തെ അക്രമിസംഘങ്ങള്‍ക്കിടയില്‍ പ്രാധാന്യം ഇല്ലാതായെന്നാണ് പൊലീസ് പറയുന്നത്. കോട്ടയത്ത് തിരിച്ചെത്തിയിട്ടും സുഹൃത്തുക്കളാരും ഇയാളുമായി സഹകരിക്കുകയും ചെയ്തില്ല. അതിനാല്‍ തന്റെ മേധാവിത്വം ഉറപ്പാക്കാന്‍ എതിരാളി സംഘത്തില്‍പെട്ടവരെ ലക്ഷ്യമിടുകയായിരുന്നു.

കൊല്ലപ്പെട്ട ഷാന്‍ബാബു മറ്റൊരു അക്രമിയായ സൂര്യന്റെ സുഹൃത്താണ്. ജോമോനും സൂര്യനും കോട്ടയത്ത് അക്രമി സംഘങ്ങളുണ്ട്. സൂര്യന്‍ എവിടെയുണ്ടെന്നറിയാനാണ് ഷാനിനെ പ്രതി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മര്‍ദിച്ചു. യുവാവിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ജോമോന്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

മകന്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് രാത്രി ഒന്നരയോടെയാണ് ഷാന്‍ബാബുവന്റെ അമ്മ മകളേയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

Keywords:  Kottayam Shan Babu murder case;  His mother asks questions to police and government, Kottayam, Police, Media, Murder, Police Station, Dead Body, Kerala, News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia