'പ്രിന്‍സിപ്പാളാണ് എന്റെ കൊച്ചിനെ കൊന്നത്, എന്നെ വിളിച്ച് പറയാമായിരുന്നു, ഞാന്‍ വന്ന് അവളെ കൊണ്ടുപോകുമായിരുന്നില്ലേ...' കോളജ്‌ അധികൃതര്‍ക്കെതിരെ അഞ്ജുവിന്റെ പിതാവ്

 


ADVERTISEMENT


കോട്ടയം: (www.kvartha.com 08.06.2020) പാലായില്‍ കോളജ്‌ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഉത്തരവാദികള്‍ ബിവിഎം ഹോളിക്രോസ് കോളജ്‌ അധികൃതരും പ്രിന്‍സിപ്പാളുമാണെന്ന് മരിച്ച അഞ്ജുവിന്റെ പിതാവ് ഷാജി ആരോപിച്ചു. മകള്‍ കോപ്പിയടിക്കില്ലെന്നും പിതാവ് .

'കോളജ്‌ പ്രിന്‍സിപ്പാളാണ് എന്റെ കൊച്ചിനെ കൊന്നത്. മകള്‍ ഒരിക്കലും കോപ്പിയടിച്ചിട്ടില്ല. ഇനി എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ പ്രിന്‍സിപ്പാളിനും അധ്യാപകര്‍ക്കും എന്നെ വിളിച്ച് പറയാമായിരുന്നു. ഞാന്‍ വന്ന് അവളെ കൊണ്ടുപോകുമായിരുന്നില്ലേ...' ഷാജി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരയുകയായിരുന്നു.

ബിവിഎം ഹോളിക്രോസ് കോളേജില്‍ പരീക്ഷ എഴുതാനെത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിയായ അഞ്ജു പി ഷാജിയെയാണ് തിങ്കളാഴ്ച മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോളേജിന് മൂന്ന് കിലോമീറ്റര്‍ അകലെ ചെക്ക്ഡാമിന് സമീപത്താണ് മൃതദേഹം കണ്ടത്.

കാഞ്ഞിരപ്പള്ളിയിലെ സെന്റ് ആന്റണീസ് പാരലല്‍ കോളേജില്‍ ബി കോം വിദ്യാര്‍ഥിനിയായിരുന്ന അഞ്ജുവിന് ചേര്‍പ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളേജിലാണ് സര്‍വകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതര്‍ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്. കോളേജില്‍നിന്ന് പുറത്തേക്ക് പോയ വിദ്യാര്‍ഥിനി മീനച്ചിലാറ്റില്‍ ചാടി മരിക്കുകയായിരുന്നുവെന്നാണ് നിഗമനം.

'പ്രിന്‍സിപ്പാളാണ് എന്റെ കൊച്ചിനെ കൊന്നത്, എന്നെ വിളിച്ച് പറയാമായിരുന്നു, ഞാന്‍ വന്ന് അവളെ കൊണ്ടുപോകുമായിരുന്നില്ലേ...' കോളജ്‌ അധികൃതര്‍ക്കെതിരെ അഞ്ജുവിന്റെ പിതാവ്

അഞ്ജുവിന്റെ കൈയില്‍നിന്ന് പരീക്ഷാപേപ്പര്‍ പിടിച്ചുപറിക്കുന്നത് സിസിടിവിയില്‍ കാണാമെന്ന് ബന്ധുക്കളും ആരോപിച്ചു. മൃതദേഹം പെട്ടെന്നുതന്നെ സ്ഥലത്തുനിന്ന് കൊണ്ടുപോയതും പിതാവിനെ കാണിക്കാതിരുന്നതും ദുരൂഹമാണ്. കോപ്പിയടി സ്ഥാപിക്കാന്‍ മൃതദേഹത്തില്‍ പേപ്പറുകള്‍ തിരുകിവെയ്ക്കുമെന്ന് ആശങ്കയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

അഞ്ജു പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നതായാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. കഴിഞ്ഞ സെമസ്റ്ററുകളിലെ പരീക്ഷകളിലെല്ലാം അഞ്ജുവിന് നല്ല മാര്‍ക്കുണ്ടായിരുന്നു. പെണ്‍കുട്ടി പഠിച്ചിരുന്ന പാരലല്‍ കോളേജിലെ അധ്യാപകരും ഇത് ശരിവെക്കുന്നു. അതേസമയം, ഹാള്‍ടിക്കറ്റില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടുവന്ന് കോപ്പിയടിച്ചതിനാലാണ് വിദ്യാര്‍ഥിനിയെ പുറത്താക്കിയതെന്നാണ് ഹോളിക്രോസ് കോളേജ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കോളേജ് അധികൃതര്‍ പറയുന്നു.

Keywords:  News, Kerala, Kottayam, Student, Death, Allegation, Father, Principal, Examination, Journalist, Kottayam Pala College Student Anju P Shaji Death Allegations Against College Principal
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia