Found Dead | സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിന് പിന്നാലെയുണ്ടായ ആതിരയുടെ മരണം; ആരോപണവിധേയനായ അരുണിനെ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി

 


കാസര്‍കോട്: (www.kvartha.com) സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം നേരിട്ടതിന് പിന്നാലെ കോട്ടയം കോതനല്ലൂര്‍ വരകുകാലായില്‍ ആതിര മുരളീധരന്‍(26) ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയനായ മാഞ്ഞൂര്‍ ഗ്രാമ പഞ്ചായതിലെ അരുണ്‍ വിദ്യാധരനെ (32) കാസര്‍കോട് മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് അരുണിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

പൊലീസ് പറയുന്നത്: മലപ്പുറം സ്വദേശിയായ രാജേഷ് എന്ന പേരിലാണ് അരുണ്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതി അരുണിനെതിരെ ബുധനാഴ്ച വൈകിട്ട് പൊലീസ് ലുക്ഔട് നോടിസ് പുറപ്പെടുവിച്ചിരുന്നു. 

അരുണ്‍ ഞായറാഴ്ചയാണു സമൂഹമാധ്യമങ്ങളിലൂടെ ആതിരയ്ക്കും കുടുംബത്തിനുമെതിരെ സൈബര്‍ അധിക്ഷേപം നടത്തിയത്. ഞായറാഴ്ച രാത്രി ആതിര കടുത്തുരുത്തി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷം തിങ്കളാഴ്ച പുലര്‍ചെ ജീവനൊടുക്കുകയായിരുന്നു. 

ആതിരയുടെ മുന്‍ സുഹൃത്താണ് അരുണ്‍. ഇയാളുമായുള്ള സൗഹൃദം രണ്ടുവര്‍ഷം മുന്‍പു പെണ്‍കുട്ടി ഉപേക്ഷിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം ആതിരയുടെ വിവാഹം ഉറപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഇതറിഞ്ഞ അരുണ്‍ ഇരുവരും ഒരുമിച്ചുള്ള ഫോടോകളും ചാറ്റുകളും ഫേസ്ബുകില്‍ ഷെയര്‍ ചെയ്തു. ഇതോടെ വിവാഹനിശ്ചയത്തില്‍ നിന്നു വരന്റെ വീട്ടുകാര്‍ പിന്മാറിയതായും പരാതിയില്‍ പറയുന്നു. 

തുടര്‍ന്ന് പൊലീസ് പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. അരുണിന്റെ ഫോണില്‍ നിന്ന് അവസാനം സിഗ്‌നല്‍ ലഭിച്ചത് കോയമ്പതൂരില്‍ നിന്നാണ്. ഇവിടം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇതിനിടെയാണ് കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ അരുണിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Found Dead | സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിന് പിന്നാലെയുണ്ടായ ആതിരയുടെ മരണം; ആരോപണവിധേയനായ അരുണിനെ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി



Keywords:  News, Kerala-News, Top Headlines, Trending, Death, Found Dead, Police, Investigation,  Kerala, News-Malayalam, Kottayam native Athira's Death case: Accused Arun Found Dead at Kasargod.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia