Stray Bullet | പൊലീസിന്റെ തോക്ക് പരിശീലനത്തിനിടെ ഉന്നംതെറ്റി; കോട്ടയത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വെടിയുണ്ടയില്‍ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി; ഗുരുതര പിഴവില്‍ അബദ്ധം പറ്റിയെന്ന് വിശദീകരണം
Sep 24, 2023, 11:35 IST
കോട്ടയം: (www.kvartha.com) നാട്ടകത്ത് ഷൂടിങ്ങ് റേന്‍ജില്‍നിന്നും ഉന്നം തെറ്റിയെത്തിയ വെടിയുണ്ടയില്‍ നിന്നും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടെയാണ് ജനല്‍ ചില്ല് തകര്‍ത്ത് ഭിത്തിയില്‍ പതിച്ചത്.
നാട്ടകം പോളിടെക്നിക് കോളജിന് സമീപത്തെ ഷൂടിങ്ങ് റേന്‍ഡില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഷൂടിംഗ് പരിശീലനം നടത്തുന്നതിനിടെയാണ് ഗുരുതര പിഴവ് സംഭവിച്ചത്. ശനിയാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. നാട്ടകം ബിന്ദു നഗര്‍ ഹൗസിങ്ങ് കോളനിയില്‍ നഗറില്‍ ഉള്ളാട്ടില്‍ ജേക്കബിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടപ്പാലയില്‍ സോണി, ജിന്‍സി കുര്യാച്ചന്‍ ദമ്പതികളുടെ വീടിന്റെ ജനല്‍ ചില്ലാണ് തകര്‍ന്നത്.
വീടിന്റെ മതിലിനോട് ചേര്‍ന്നാണ് നാട്ടകത്തെ ഷൂടിംഗ് റേഞ്ച്. മുറിക്കുള്ളില്‍ നിന്നും വെടിയുണ്ട ലഭിച്ചതോടെ വീട്ടുകാര്‍ അധികൃതരെ സമീപിക്കുകയായിരുന്നു. വീടിനുള്ളില്‍നിന്ന് പൊലീസ് വെടിയുണ്ട കണ്ടെടുത്തു.
സംഭവത്തില്‍ അബദ്ധം പറ്റിയെന്നാണ് പൊലീസിന്റെ വിശദീകരണം. പരിശീലനത്തിനിടെ വെടിയുണ്ട പാറക്കല്ലില്‍ തട്ടി തെറിച്ച് വീട്ടിലേക്ക് പതിക്കുകയായിരുന്നുവെന്ന് ചിങ്ങവനം പൊലീസ് പറയുന്നു. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ഷൂടിംഗ് റേന്‍ജില്‍ പരിശീലനത്തിന് എത്തുന്നവരില്‍ ഏറിയപങ്കും പൊലീസ് ഉദ്യോഗസ്ഥരാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.