കോട്ടയം മെഡിക്കല്‍ കോളജിലെ ഇസിജി വിഭാഗത്തിന് രാത്രിയില്‍ ജോലി ചെയ്യാന്‍ മടിയത്രേ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം:(www.kvartha.com 04/08/2017) മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഇസിജി വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാര്‍ രാത്രികാല ഡ്യൂട്ടി ചെയ്യാന്‍ വിസമ്മതിക്കുന്നതായി പരാതി. ഈ വിഭാഗത്തില്‍ സ്ഥിരം ജീവനക്കാരും താല്‍ക്കാലിക ജീവനക്കാരുമാണു ജോലി ചെയ്യുന്നത്. സംഭവത്തില്‍ ഇടപെട്ട ആശുപത്രി സൂപ്രണ്ട് ഇസിജി വിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരെയും വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

താല്‍ക്കാലിക ജീവനക്കാരുടെ ആക്ഷേപം അന്വേഷിച്ചു തുടര്‍നടപടി സ്വീകരിക്കുമെന്നു അറിയിച്ചിട്ടുണ്ട്.ഇസിജി വിഭാഗത്തില്‍ എട്ട് സ്ഥിരം ജീവനക്കാരും 10 താല്‍ക്കാലിക ജീവനക്കാരുമായി 18 ജീവനക്കാരാണു ജോലി ചെയ്യുന്നത്. ഇതില്‍ സ്ഥിരം ജീവനക്കാരായ എട്ടുപേര്‍ രാത്രികാല ഡ്യൂട്ടി ചെയ്യാന്‍ തയാറാകുന്നില്ലെന്നാണു പരാതി ഉയര്‍ന്നിരിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളജിലെ ഇസിജി വിഭാഗത്തിന് രാത്രിയില്‍ ജോലി ചെയ്യാന്‍ മടിയത്രേ

രാത്രി 7.30മുതല്‍ രാവിലെ 7.30വരെയാണു ഈ വിഭാഗത്തിലെ രാത്രികാല ഡ്യൂട്ടി സമയം. നഴ്‌സുമാര്‍ അടക്കമുള്ള പാരാമെഡിക്കല്‍ ജീവനക്കാരും മറ്റ് ടെക്‌നീഷ്യന്‍മാരും രാത്രി സമയം ഉള്‍പ്പെടെ മൂന്നു ഷിഫ്റ്റുകളിലും ജോലി ചെയ്യുമ്പോള്‍ ഇസിജി വിഭാഗത്തിലെ സ്ഥിരം ജീവനക്കാര്‍ രാത്രികാല ഡ്യൂട്ടിയ്ക്കു വിമുഖത കാണിക്കുകയാണ്. ജനറല്‍ മെഡിസിന്‍ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഇസിജി മുറിയിലേക്കു പകല്‍സമയത്തു പോലും സ്ഥിരം ജീവനക്കാര്‍ എത്തുന്നില്ലെന്നു താല്‍ക്കാലിക ജീവനക്കാര്‍ ആരോപിക്കുന്നു.

പ്രധാന കെട്ടിടത്തില്‍ നിന്നും ദൂരെ മാറി സ്ഥിതി ചെയ്യുന്ന ഗൈനക്കോളജി വിഭാഗത്തിലും ഇസിജി ജീവനക്കാരില്ല. ആവശ്യ ഘട്ടങ്ങളില്‍ അത്യാഹിക വിഭാഗത്തില്‍ നിന്നുമാണു ജീവനക്കാര്‍ ഗൈനക്കോളജിയില്‍ എത്തി സേവനം ചെയ്യുന്നത്. രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായും പരാതിയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyword: News, Kerala, Kottayam, Medical College, Hospital, Nurses, Night shift, Paramedical, ECG, Duty, Kottayam medical college ECG department laziness on night duty.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia