Found Poisoned | കോട്ടയത്ത് യുവതി വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവിനെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com) പങ്കാളികളെ കൈമാറ്റ കേസില്‍ മണര്‍കാട് മാലത്ത് കൊല്ലപ്പെട്ട പരാതിക്കാരിയുടെ ഭര്‍ത്താവിനെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തി. വീട്ടുമുറ്റത്ത് വെട്ടേറ്റു മരിച്ച ജൂബിയുടെ (26) ഭര്‍ത്താവ് ഷിനോ മാത്യുവിനെയാണ് വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ നില ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. അന്വേഷണസംഘം സ്ഥലത്തെത്തിയിരിക്കുകയാണ്.
Aster mims 04/11/2022

പൊലീസ് പറയുന്നത്: വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയ ഷിനോയെ ആദ്യം ചെത്തിപ്പുഴയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കറുകച്ചാലില്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളിയെ കൈമാറ്റം ചെയ്‌തെന്ന വിവാദമായ കേസിലെ പരാതിക്കാരിയാണ് മരിച്ച യുവതി. 

ജൂബിയുടെ കൊലപാതകത്തിനു പിന്നില്‍ ഷിനോയാണെന്ന സംശയം ഉയര്‍ന്നിരുന്നു. പങ്കാളിയെ കൈമാറ്റം ചെയ്ത കേസിന് പിന്നാലെ ഭര്‍ത്താവുമായി പിണങ്ങി മക്കളോടൊപ്പം സ്വന്തം വീട്ടില്‍ താമസിച്ചു വരികയായിരുന്നു ജൂബി. വീട്ടുമുറ്റത്ത് രക്തംവാര്‍ന്ന് കിടക്കുന്ന ജൂബിയെ ആദ്യം കണ്ടത് പിഞ്ചുമക്കളാണ്. 

ജൂബിയുടെ പിതാവും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്. ആക്രമണ സമയത്ത് ജൂബിയുടെ മക്കള്‍ കളിക്കുന്നതിനായി പുറത്ത് പോയിരിക്കുകയായിരുന്നു. പിന്നീട് ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കമിഴ്ന്നുകിടക്കുന്ന നിലയില്‍ അമ്മയെ കണ്ടത്. ഷിനോയാണ് അക്രമം നടത്തിയതെന്ന് ജൂബിയുടെ പിതാവ് പൊലീസിനു മൊഴി നല്‍കി. 

കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് കോട്ടയം കറുകച്ചാലില്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ ആളുകളെ അറസ്റ്റ് ചെയ്തത്. പത്തനാട് സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. നാല് പേര്‍ക്കൊപ്പം പോകണമെന്നു നിര്‍ബന്ധിക്കുകയും ബലമായി പ്രകൃതിവിരുദ്ധ വേഴ്ചയ്ക്കു പ്രേരിപ്പിക്കുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു.

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലെ ഗ്രൂപുകളില്‍ ആയിരക്കണക്കിന് ദമ്പതിമാര്‍ അടക്കം 5000 അംഗങ്ങള്‍ വരെയുണ്ടെന്നും പൊലീസ് പറയുന്നു. യുവതിയുടെ പരാതി ലഭിച്ചതിനു പിന്നാലെ കറുകച്ചാല്‍ പൊലീസ് പല സംഘങ്ങളായി തിരിഞ്ഞു സൈബര്‍ സെലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ ആലപ്പുഴ തുമ്പോളി കടപ്പുറം, പുന്നപ്ര, എറണാകുളം കലൂര്‍, കോട്ടയം കൂരോപ്പട, അയ്മനം എന്നീ സ്ഥലങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

അംഗങ്ങളില്‍ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും കണ്ടെത്തി. സമൂഹത്തില്‍ ഉന്നത ജീവിത നിലവാരം പുലര്‍ത്തുന്നവരടക്കം ഗ്രൂപുകളില്‍ അംഗങ്ങളാണ്. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് സമൂഹമാധ്യമ ഗ്രൂപുകളില്‍ ചര്‍ച്ച ചെയ്തിരുന്നത്.

Found Poisoned | കോട്ടയത്ത് യുവതി വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവിനെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തി


Keywords: News, Kerala-News, Kerala, Crime, Accused, Poisoned, Children, Father, Complaint, Killed, Case, Police, News-Malayalam, Kottayam Manarcad murder case; Accused Shino Mathew. Found Poisoned.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia