SWISS-TOWER 24/07/2023

Found Dead | കോട്ടയത്ത് പാറക്കുളത്തില്‍ പകുതി മുങ്ങിയ കാറിനുള്ളില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം

 


കോട്ടയം: (KVARTHA) കാണക്കാരയില്‍ പാറക്കുളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തി. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്. കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തെത്തിയ കുറവിലങ്ങാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

വെള്ളിയാഴ്ച (29.12.2023) രാവിലെയാണ് പ്രദേശവാസികള്‍ പാറക്കുളത്തില്‍ കാര്‍ കണ്ടെത്തിയത്. കാറിന്റെ ഒരു ഭാഗം വെള്ളത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന നിലയിലായിരുന്നു. ഇതു കണ്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ക്രെയിനിന്റെ സഹായത്തോടെ ഏറെ പാടുപെട്ടാണ് വാഹനം കരയ്‌ക്കെത്തിച്ചത്.

കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയുടെ അടുത്ത് സ്ഥാപനം നടത്തുന്ന ലീജീഷ് വ്യാഴാഴ്ച (28.12.2023) രാത്രി കടയടച്ച് വരുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നുവെന്നാണ് നിഗമനം. കാര്‍ നിയന്ത്രണം തെറ്റി പാറക്കുളത്തില്‍ പതിച്ചതായാണ് സംശയം. കാര്‍ തെന്നി കുളത്തിലേക്ക് മറിഞ്ഞതിന്റെ പാടുകള്‍ പ്രദേശത്തുനിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


Found Dead | കോട്ടയത്ത് പാറക്കുളത്തില്‍ പകുതി മുങ്ങിയ കാറിനുള്ളില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം

 

വാഹനം കരയ്ക്ക് കയറ്റി നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നത്. യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടമരണം തന്നെയാണോ, ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നത് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: News, Kerala, Kerala-News, Kottayam-News, Regional-News, Kuravilangad Police, Police, Probe, Kottayam News, Man, Found Dead, Abandoned, Car, Dead Body, Pond, Quarry, Kottayam: Man found dead in abandoned car.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia