Lorry Accident | കോട്ടയത്ത് അമോണിയ കയറ്റിവന്ന ലോറി മറിഞ്ഞു; കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
Oct 12, 2023, 12:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (KVARTHA) എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു. സമീപത്തെ തോട്ടിലേക്കാണ് അമോണിയ പൂര്‍ണമായും ഒഴുകിയത്. എലിക്കുളം മഞ്ചക്കുഴി ഭാഗത്തുള്ള കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എലിക്കുളം - തമ്പലക്കാട് റോഡില്‍ ചപ്പാത്ത് ജങ്ഷനില്‍ വ്യാഴാഴ്ച (12.10.2023) പുലര്‍ചെയാണ് സംഭവം. തോട്ടിലെ മീനുകള്‍ ചത്തുപൊങ്ങി. അമോണിയ സമീപത്തെ കിണറുകളിലേക്കും പടരുന്നുണ്ടെന്നാണ് വിവരം. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു.
മറിഞ്ഞുവീണ ലോറി ക്രെയ്ന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വൈദ്യുതി ലൈനുകള്‍ സമീപത്തുള്ളതിനാല്‍ സാധിച്ചില്ല. ട്രാന്‍സ്‌ഫോര്‍മറിന് സമീപമാണ് വാഹനം മറിഞ്ഞിരിക്കുന്നത്. മഞ്ചക്കുഴി തോടിന് സമീപം കിണര്‍വെള്ളം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്നും ആരും പരിഭ്രമിക്കേണ്ടതില്ലെന്നും എങ്കിലും വെള്ളത്തിന് ഗന്ധമോ, നിറം മാറ്റമോ ശ്രദ്ധയില്‍ പെട്ടാല്‍ കിണര്‍ തേകുകയും, ബ്ലീചിങ് പൗഡര്‍ ഉപയോഗിച്ച് കിണര്‍ ശുദ്ധീകരിക്കുകയും ചെയ്യേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.