Found Dead | 'ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു'; കോട്ടയത്ത് 3 കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ 5 പേര്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

ADVERTISEMENT

കോട്ടയം: (KVARTHA) പാലാ പൂവരണയില്‍ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പൊലീസ് പറയുന്നത്: പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിച്ച് വരുകയായിരുന്ന അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സണ്‍ തോമസും കുടുംബവുമാണ് മരിച്ചത്. വീടിനുള്ളില്‍ കട്ടിലില്‍ മുറിവുകളോടെ രക്തം വാര്‍ന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം കണ്ടെത്തിയത്.

Found Dead | 'ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു'; കോട്ടയത്ത് 3 കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ 5 പേര്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

ഭാര്യയെയും ചെറിയ കുട്ടിയടക്കം മൂന്ന് കുട്ടികളെയും വെട്ടിയോ, കുത്തിയോ കൊന്നശേഷം ജയ്‌സണ്‍ തൂങ്ങിമരിച്ചത് ആണെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ പൂവരണിയില്‍ താമസമാക്കിയിട്ട് ഒരു വര്‍ഷമായിട്ടേയുള്ളൂ. അതുകൊണ്ട് തന്നെ അയല്‍ക്കാര്‍ക്കും പരിമിതമായ വിവരങ്ങളേ ഇവരെ കുറിച്ച് അറിയുകയുള്ളൂ.

എന്നാല്‍ എന്താണ് ഇത്രയും ക്രൂരകൃത്യത്തിലേക്ക് ഇവരെ എത്തിച്ചതെന്നത് വ്യക്തമല്ല. ഒരു റബര്‍ ഫാക്ടറിയില്‍ ഡ്രൈവറാണ് ജയ്‌സണ്‍ തോമസ് എന്നാണ് വിവരം. പൊലീസ് നടപടികള്‍ തുടരുകയാണ്. കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Aster_MIMS

Found Dead | 'ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു'; കോട്ടയത്ത് 3 കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ 5 പേര്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Keywords:
News, Kerala, Kerala-News, Kottayam-News, Police-News, Pala news, Kottayam News, Found Dead, Died, Children, Couple, Police, Local News, Family, Five Members, House, Kottayam: Five member family found dead inside house.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia