Found Dead | 'ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു'; കോട്ടയത്ത് 3 കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ 5 പേര്‍ വീട്ടിനകത്ത് മരിച്ച നിലയില്‍
Mar 5, 2024, 11:00 IST
കോട്ടയം: (KVARTHA) പാലാ പൂവരണയില്‍ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൊലീസ് പറയുന്നത്: പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിച്ച് വരുകയായിരുന്ന അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സണ്‍ തോമസും കുടുംബവുമാണ് മരിച്ചത്. വീടിനുള്ളില്‍ കട്ടിലില്‍ മുറിവുകളോടെ രക്തം വാര്‍ന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം കണ്ടെത്തിയത്.

ഭാര്യയെയും ചെറിയ കുട്ടിയടക്കം മൂന്ന് കുട്ടികളെയും വെട്ടിയോ, കുത്തിയോ കൊന്നശേഷം ജയ്‌സണ്‍ തൂങ്ങിമരിച്ചത് ആണെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ പൂവരണിയില്‍ താമസമാക്കിയിട്ട് ഒരു വര്‍ഷമായിട്ടേയുള്ളൂ. അതുകൊണ്ട് തന്നെ അയല്‍ക്കാര്‍ക്കും പരിമിതമായ വിവരങ്ങളേ ഇവരെ കുറിച്ച് അറിയുകയുള്ളൂ.
എന്നാല്‍ എന്താണ് ഇത്രയും ക്രൂരകൃത്യത്തിലേക്ക് ഇവരെ എത്തിച്ചതെന്നത് വ്യക്തമല്ല. ഒരു റബര്‍ ഫാക്ടറിയില്‍ ഡ്രൈവറാണ് ജയ്‌സണ്‍ തോമസ് എന്നാണ് വിവരം. പൊലീസ് നടപടികള്‍ തുടരുകയാണ്. കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.