Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കലുങ്കിനടിയില്‍ 62 കാരന്‍ ദുരൂഹസാഹചര്യത്തില്‍; പിടികൂടി പൊലീസില്‍ ഏല്‍പിച്ച് പ്രദേശവാസികള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com) ഈരാട്ടുപേട്ടയില്‍ കലുങ്കിനടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ വയോധികന്‍ അറസ്റ്റില്‍. സംഭവം ശ്രദ്ധയില്‍പെട്ട പ്രദേശവാസികളാണ് വയോധികനെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി.
Aster mims 04/11/2022

ഈരാട്ടുപേട്ട പൊലീസ് പറയുന്നത്: ടി എ ഇബ്രാഹിം എന്ന 62 വയസുകാരനെയാണ് തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ കലുങ്കിനടിയില്‍നിന്നു നാട്ടുകാര്‍ പിടികൂടിയത്. ഈ സമയം ഇബ്രാഹിമിനൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. 

കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുള്ള ഇയാള്‍ കഴിഞ്ഞ ദിവസം ഇവിടെയെത്തി മടങ്ങുമ്പോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. 

താന്‍ കുളിക്കാനായാണ് കുളിക്കടവില്‍ എത്തിയതെന്നാണ് ഇബ്രാഹിം നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍, പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാനാണ് ഇബ്രാഹിം സ്‌കൂടറില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ചത്. പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്യുകയും എസ്എച്ഒ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.


Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കലുങ്കിനടിയില്‍ 62 കാരന്‍ ദുരൂഹസാഹചര്യത്തില്‍; പിടികൂടി പൊലീസില്‍ ഏല്‍പിച്ച് പ്രദേശവാസികള്‍


Keywords:  News, Kerala, Kerala-News, News-Malayalam, Kottayam, Elder Man, Arrested, Pocso Case, Minor Girl, Kottayam: Elder man arrested for Pocso case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia