കോട്ടയം സിഎംഎസ് കോളജില്‍ സംഘര്‍ഷം; എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അടക്കമുള്ള നേതാക്കളെ പൊലീസ് വാഹനത്തില്‍ കയറ്റി; പ്രതിഷേധവുമായി പെണ്‍കുട്ടികള്‍ രംഗത്ത്; പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് ടൂറുമായി ബന്ധപ്പെട്ട വിഷയങ്ങളെന്ന് പൊലീസ്
Jan 17, 2020, 15:18 IST
കോട്ടയം: (www.kvartha.com 17.01.2020) കോട്ടയം സി എം എസ് കോളജില്‍ സംഘര്‍ഷാവസ്ഥ. സംയുക്ത വിദ്യാര്‍ത്ഥി സംഘവും എസ് എഫ് ഐയും തമ്മിലാണ് സംഘര്‍ഷം. പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് ഇടപെട്ടു.
സംഘര്‍ഷത്തെ തുടര്‍ന്ന് എസ് എഫ് ഐയുടെ കോളജിലെ യൂണിറ്റ് സെക്രട്ടറിയെയടക്കം പൊലീസ് വാഹനത്തില്‍ കയറ്റിയിരിക്കുകയാണ്. ഇതിനെതിരെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തി. പെണ്‍കുട്ടികളടക്കം പ്രതിഷേധവുമായി രംഗത്തുണ്ട്.
സിഎംഎസ് കോളജിലെ ഫിസിക്‌സ് വിഭാഗം വിദ്യാര്‍ത്ഥിയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു എന്നാരോപിച്ചു കൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്. കോളജ് ടൂറുമായി ബന്ധപ്പെട്ടുണ്ടായ ചില വിഷയങ്ങളും പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
അതിനിടെ കോളജിന്റെ പുറത്ത് നിന്നെത്തിയവരാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും ഇവര്‍ കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്നും കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വിദ്യാര്‍ഥിയെ മര്‍ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ കോളജിനുള്ളിലേക്ക് പ്രവേശിപ്പിക്കരുതെന്നാണ് സംയുക്ത വിദ്യാര്‍ത്ഥി സംഘത്തിന്റെ ആവശ്യം. ഇവരില്‍ എസ് എഫ് ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും എസ്എഫ്‌ഐയിലെ തന്നെ( എസ്എഫ്‌ഐ യൂണിയനെ എതിര്‍ക്കുന്ന) ചില വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.
ഇവര്‍ ഗേറ്റിനുമുകളില്‍ തടിച്ചുകൂടി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഉള്ളില്‍ പ്രവേശിപ്പിക്കുന്നത് തടയുകയാണ്. രാവിലെ മുതലുള്ള ഈ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kottayam CMS college student clash, Kottayam, News, Clash, Protesters, Police, Vehicles, Allegation, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.