Accident | കോട്ടയത്ത് കാല്‍നട യാത്രികയെ കാര്‍ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയതായി പരാതി; അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടും ആളെ കണ്ടെത്താനാകാതെ പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കോട്ടയം: (www.kvartha.com) പാലായില്‍ കാല്‍നട യാത്രകാരിയായ യുവതിയെ കാര്‍ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയതായി പരാതി. യുവതി തെറിച്ച് നിലത്ത് വീണിട്ടും കാര്‍ നിര്‍ത്താതെ പോയെന്നാണ് ആരോപണം. കല്ലറ ആയാംകുടി സ്വദേശി സ്‌നേഹ ഓമനക്കുട്ടനെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്. 
Aster mims 04/11/2022

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാലാ ബൈപാസിലാണ് സംഭവം നടന്നത്. സ്‌നേഹ റോഡ് മുറിച്ചുകടക്കുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വായുവില്‍ ഉയര്‍ന്ന് കറങ്ങിയ യുവതി താഴെ വീണുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിച്ച കാര്‍ അല്‍പ്പം വേഗം കുറച്ച ശേഷം യുവതിക്ക് എന്താണ് സംഭവിച്ചതെന്ന് നോക്കാനോ യുവതിയെ ആശുപത്രിയിലാക്കാനോ തയ്യാറാകാതെ കാറുമായി മുന്നോട്ട് പോയെന്നും യുവതി പറഞ്ഞു.

Accident | കോട്ടയത്ത് കാല്‍നട യാത്രികയെ കാര്‍ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയതായി പരാതി; അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടും ആളെ കണ്ടെത്താനാകാതെ പൊലീസ്


മരിയന്‍ ആശുപത്രിക്ക് സമീപത്ത് വെച്ച് നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കിയിട്ടും വാഹനം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് യുവതി ആരോപിച്ചു. അപകടത്തില്‍ യുവതിയുടെ കൈക്ക് പൊട്ടലേറ്റു. 

Keywords: News,Kerala,State,Kottayam,CCTV,Accident,Injured,Allegation, Complaint, Kottayam: CCTV visual car hitting pedestrian
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia