Bus Accident | അതിരമ്പുഴയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറി; വീട്ടുകാര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് അദ്ഭുതകരമായി
Oct 18, 2023, 11:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (KVARTHA) അതിരമ്പുഴയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. ബസ് യാത്രക്കാരും മുറ്റത്തുണ്ടായിരുന്ന വീട്ടുകാരും സമീപത്ത് വീട് നവീകരണത്തില്‍ ഏര്‍പെട്ടിരുന്ന തൊഴിലാളികളും അദ്ഭുതകരമായി രക്ഷപ്പെട്ടു.
അതിരമ്പുഴ - നാല്‍പ്പാത്തിമല റോഡില്‍ ഞൊങ്ങിണി കവലയ്ക്ക് സമീപം വളവില്‍ ചൊവ്വാഴ്ച (17.10.2023) രാവിലെയായിരുന്നു അപകടം. മ്ലാംകുഴിയില്‍ എം എ മാഹിന്റെ വീട്ടിലേക്കാണ് കോട്ടയം - പിറവം റൂടില്‍ സര്‍വീസ് നടത്തുന്ന 'ജോര്‍ജ് കുട്ടീസ്' എന്ന ബസ് പാഞ്ഞുകയറിയത്.
വളവു തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടമായ ബസ് വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മതിലും ഗേറ്റും തകര്‍ത്തശേഷം വീടിന്റെ സണ്‍ ഷെയ്ഡില്‍ ഇടിച്ചാണ് ബസ് നിന്നത്. ബസിനുള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പെടെ നിറയെ യാത്രക്കാരുണ്ടായിരുന്നു. അപകടം നടക്കുമ്പോള്‍ പെയിന്റിങ് തൊഴിലാളികളും വീട്ടുകാരും വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായ അപകടത്തില്‍നിന്ന് എല്ലാവരും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.