Missing | ആത്മഹത്യാകുറിപ്പ് എഴുതിവച്ചശേഷം യുവതി ജീവനൊടുക്കിയ സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പുരുഷ സുഹൃത്തിനെ നാട്ടില്‍നിന്ന് കാണാതായെന്ന് പരാതി
Jul 9, 2023, 09:35 IST
ADVERTISEMENT
ഇടുക്കി: (www.kvartha.com) വണ്ടിപ്പെരിയാറില്‍ യുവതി ജീവനൊടുക്കിയതിന് പിന്നാലെ പുരുഷ സുഹൃത്തിനെ കാണാനില്ലെന്ന് പരാതി. ആത്മഹത്യാകുറിപ്പ് എഴുതിവച്ചശേഷം യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പുരുഷ സുഹൃത്തിനെ നാട്ടില്‍നിന്ന് കാണാതായെന്നാണ് ബന്ധുക്കളുടെ പരാതി.

അയ്യപ്പന്‍കോവില്‍ ശ്രേയഭവനില്‍ ശ്രീദേവിയുടെ മരണത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ ബാഗില്‍നിന്നു കണ്ടെടുത്ത കത്തില്‍ പറയുന്ന കാര്യങ്ങളെ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീദേവിയുടെ സുഹൃത്തായ പ്രമോദിനെ കാണാതായതെന്നാണ് ആരോപണം.
ശ്രീദേവിയും മക്കളും പാലായില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ശ്രീദേവിയുടെ ഭര്‍ത്താവ് പ്രശാന്തിനു വിദേശത്താണ് ജോലി. മരണത്തിന് തൊട്ടുമുന്‍പ് ശ്രീദേവി തന്റെ സ്വര്‍ണം പണയംവെച്ച് ഒരു ലക്ഷം രൂപ കൈപ്പറ്റിയിരുന്നുവെന്നും എന്നാല്‍ ഈ തുക വീട്ടിലോ ബാങ്ക് അകൗണ്ടിലോ കണ്ടെത്താന്‍ ആയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: News, Kerala, Kerala-News, News-Malayalam, Boy Friend, Missing, Lady, Death, Complaint, Kottayam: Boy friend missing after lady found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.