Accidental Death | രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; നിയന്ത്രണം തെറ്റിയ ഓടോ റിക്ഷ കുളത്തില്‍വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
Jul 27, 2023, 12:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com) തോട്ടയ്ക്കാട് പാറയ്ക്കാമലയില്‍ ജോലി കഴിഞ്ഞ മടങ്ങിയ ഓടോ റിക്ഷ ഡ്രൈവര്‍ക്ക് കുളത്തില്‍ വീണ് ദാരുണാന്ത്യം. തോട്ടയ്ക്കാട് സ്വദേശി അജേഷ് വിജയനാണ് (34) മരിച്ചത്. ബുധനാഴ്ച (26.07.2023) രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
പുല്ലിന് മുകളില്‍ കൂടി വാഹനം കയറിയപ്പോള്‍, വെട്ടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ വാഹനം കുളത്തിലേക്ക് വീണതാണെന്നാണ് സംശയം. അഗ്‌നിരക്ഷാസേനയും സ്‌കൂബാ ടീമും ചേര്‍ന്ന് രാവിലെ (27.07.2023) നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: News, Kerala, Kerala-News, Accident-News, Kottayam, Auto Rickshaw, Driver, Died, Pond, Thottakkadu, Kottayam: Auto Rickshaw Driver died after falling into the pond at Thottakkadu.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

