Car Accident | കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി 4 പേര്‍ക്ക് പരിക്ക്; അപകടത്തില്‍പെട്ടത് പുതിയ വാഹനം ഷോറൂമില്‍ നിന്നും കൊണ്ടുവരുന്നതിനിടെ

 


ADVERTISEMENT

കോട്ടയം: (www.kvartha.com) സംക്രാന്തിയില്‍ കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി നാലുപേര്‍ക്ക് പരിക്ക്. അപകടത്തില്‍പെട്ടത് പുതിയ കാര്‍ ഷോറൂമില്‍ നിന്ന് വാങ്ങി മടങ്ങുന്നതിനിടെ. പാലാ സ്വദേശി ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് നാലുമണിയോടു കൂടിയായിരുന്നു അപകടം.
Aster_MIMS

Car Accident | കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി 4 പേര്‍ക്ക് പരിക്ക്; അപകടത്തില്‍പെട്ടത് പുതിയ വാഹനം ഷോറൂമില്‍ നിന്നും കൊണ്ടുവരുന്നതിനിടെ

സംക്രാന്തി - പേരൂര്‍ റൂടിലുള്ള കടയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. കടത്തിണ്ണയില്‍ ഉണ്ടായിരുന്ന ആള്‍ക്കും വഴിയാത്രക്കാരനായ ഷണ്‍മുഖ എന്നയാള്‍ക്കും ഒരു സ്ത്രീയ്ക്കും കാറില്‍ ഉണ്ടായിരുന്ന യുവതിക്കുമാണ് പരുക്കേറ്റത്.

ഷണ്‍മുഖന്റെ പരുക്ക് ഗുരുതരമാണ്. അദ്ദേഹത്തെ കോട്ടയം മെഡികല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവരെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

Keywords: Kottayam: 4 Injured Car Accident, Kottayam, News, Accident, Injured, Hospital, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia