കൊട്ടക്കാമ്പൂര്‍ കേസ്: രാഷ്ട്രീയ വൈരത്തിന് കോടതിയെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 03.08.2018) ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ് ഉള്‍പ്പെട്ട കൊട്ടക്കാമ്പൂര്‍ ഭൂമി ഇടപാടില്‍ ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനം. രാഷ്ട്രീയ വൈരത്തിന് കോടതിയെ ഉപയോഗിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ഭൂമി ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിമര്‍ശനം അഴിച്ചുവിട്ടത്.

ജോയ്‌സ് ജോര്‍ജിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മുകേഷ് മോഹന്‍, എന്‍. കെ. ബിജു എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സ്വത്ത് എംപിയുടെ കുടുംബത്തിന് കൈമാറിയവരുടെ പവര്‍ ഓഫ് അറ്റോര്‍ണി സ്വന്തം ഇഷ്ടപ്രകാരം കൊടുത്തതല്ലേയെന്ന് കോടതി ചോദിച്ചു. പവര്‍ ഓഫ് അറ്റോര്‍ണി വ്യാജമല്ലെന്നും യഥാര്‍ഥമാണെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷന്‍ ചൂണ്ടിക്കാണിച്ചു.

കൊട്ടക്കാമ്പൂര്‍ കേസ്: രാഷ്ട്രീയ വൈരത്തിന് കോടതിയെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

ഭൂമി എഴുതി നല്‍കിയവര്‍ക്കും പരാതിയില്ല. അവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഭൂമി നല്‍കിയതെന്നും മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷന്‍ ബോധിപ്പിച്ചു. ഇതിനുപിന്നാലെയാണ് രാഷ്ട്രീയ വൈരാഗ്യത്തിന് കോടതിയെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി താക്കീത് നല്‍കിയത്. പോലീസിന്റെ അന്വേഷണം എങ്ങനെയുണ്ടെന്ന് അറിഞ്ഞിട്ടുമതി സിബിഐയുടെ വരവെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കേസ് അടുത്താഴ്ച വീണ്ടും പരിഗണിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kottakamboor case in high court, Kochi, Criticism, High Court of Kerala, News, CBI, Probe, Politics, MLA, Fake, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia