സൗരോര്‍ജ പദ്ധതിയുമായി കൊറിയന്‍ കമ്പനി വരുന്നു

 


സൗരോര്‍ജ പദ്ധതിയുമായി കൊറിയന്‍ കമ്പനി വരുന്നു
തിരുവനന്തപുരം: എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തില്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതികളിലൊന്ന് യാഥാര്‍ഥ്യമാവുന്നു.സൗരോര്‍ജത്തില്‍ നിന്നു 330 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്കു കൊറിയന്‍ കമ്പനിയുമായി സര്‍ക്കാര്‍ ധാരണയിലെത്തി. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദുമായി കൊറിയന്‍ കമ്പനി ഹാങോങ് എനര്‍ജി ആന്‍ഡ് ടെക്‌നോളജി െ്രെപവറ്റ് ലിമിറ്റഡ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണു ധാരണയായത്.

330 മെഗാവാട്ടില്‍ ആദ്യത്തെ 30 മെഗാവാട്ട് ആറുമാസത്തിനുള്ളില്‍ വിതരണം ആരംഭിക്കും. യൂനിറ്റൊന്നിന് 3.25 രൂപ അല്ലെങ്കില്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശിക്കുന്ന തുക എന്നിവയില്‍ കുറഞ്ഞ തുകയാകും വിലയായി ഈടാക്കുക. കമ്പനിയുമായി ധാരണാപത്രം ഉടന്‍ ഒപ്പിടുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എമര്‍ജിങ് കേരളയില്‍ ഉയര്‍ന്ന നിക്ഷേപ നിര്‍ദേശങ്ങളുടെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാനത്ത് മൂന്ന് ഉന്നതതല സമിതികള്‍ക്കു രൂപം നല്‍കും. മുഖ്യമന്ത്രി ചെയര്‍മാനായി ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ കൗണ്‍സിലും വ്യവസായ നിക്ഷേപ രംഗത്തെ സംസ്ഥാനത്തു നിന്നുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡും ചീഫ് സെക്രട്ടറി ചെയര്‍മാനായി ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് കൗണ്‍സിലും രൂപീകരിക്കും. മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന നയപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള സമിതിയാകും ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ കൗണ്‍സില്‍.

Keywords: Emerging Kerala, Kerala, Solar energy, Korea, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia