പ്രമുഖ ന്യൂസ് ചാനലിനെതിരെ നിയമനടപടികള്‍ക്കായി കൂടത്തായി കേസിലെ പ്രതി ജോളി അഡ്വ. ആളൂരിന്റെ നിയമോപദേശം തേടി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 14.06.2020) കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യ പ്രതി ജോളി ജയിലില്‍ നിന്ന് സ്വകാര്യ ഫോണ്‍ ഉപയോഗിച്ച് മകനടക്കമുള്ള സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചു എന്ന വ്യാജ വാര്‍ത്ത കൊടുത്ത പ്രമുഖ ന്യൂസ് ചാനലിനെതിരെ നിയമ നടപടികള്‍ക്കായി ജോളി അഡ്വ. ആളൂരിന്റെ നിയമോപദേശം തേടി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4.15നാണു ജോളി ജയിലില്‍ നിന്നും അഡ്വ. ആളൂരിനെ വിളിച്ചത്. ജയിലിലെ തടവുകാര്‍ക്ക് വിളിക്കാന്‍ വച്ചിരിക്കുന്ന ഫോണില്‍ നിന്നാണ് ജോളി ആളൂരിനെ വിളിച്ചത്.

പ്രമുഖ ന്യൂസ് ചാനലിനെതിരെ നിയമനടപടികള്‍ക്കായി കൂടത്തായി കേസിലെ പ്രതി ജോളി അഡ്വ. ആളൂരിന്റെ നിയമോപദേശം തേടി

ഇതേ നമ്പരില്‍ നിന്നാണ് ജോളി സ്ഥിരമായി വിളിക്കാറുള്ളത്. ഈ നമ്പരാണ് പ്രമുഖ ന്യൂസ് ചാനല്‍ ജോളി ക്കെതിരെ എക്‌സ്‌ക്ലൂസിവ് വാര്‍ത്തയായി കാണിച്ചത്. ഈ വാര്‍ത്ത വ്യാജമാണെന്നും ഈ നമ്പരില്‍ തടവുകാര്‍ മാത്രമേ വിളിക്കാറുള്ളു എന്നും ജയില്‍ അധികൃതരും ജയില്‍ ഡിജിപിയും വ്യക്തമാക്കിയിരുന്നു.

ആളൂരിനെ മാറ്റാന്‍ പൊന്നമാറ്റം കുടുംബവും, ബാവയും പോലീസും ചേര്‍ന്ന് നടത്തുന്ന നാടകമാണോ ഇതെന്നും സംശയിക്കേണ്ടി ഇരിക്കുന്നു. ഈ കാര്യങ്ങള്‍ ഒക്കെ കരുക്കള്‍ നീക്കുന്നത് പ്രധാന സാക്ഷിയായ ബാവ എന്നാണ് ജോളിയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് എന്ന് ആളൂര്‍ വ്യക്തമാക്കി. കേസ് അന്വേഷണം യഥാര്‍ത്ഥ ദിശയില്‍ അല്ലെന്നും പ്രതിഭാഗം അഭിഭാഷകന്റെ മേല്‍നോട്ടത്തില്‍ കേസ് തെളിയിക്കാന്‍ കഴിയാതെ ജോളിയെ വെറുതെ വിടുമെന്നുള്ള പൊന്നമറ്റം കുടുംബത്തിന്റെയും അന്വേഷണ സംഘത്തിന്റെയും സംശയം ആണ് ഇത്തരം വാര്‍ത്തകള്‍ക്ക് ആധാരം എന്നും നിയമനടപടികള്‍ക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു എന്നും അഡ്വ. ആളൂരിന്റെ ഓഫീസ് വ്യക്തമാക്കി.
 
Keywords:  News, Kerala, Kochi, Prison, Accused, lawyer, Police, Family, Case, Advocate, Koodathai accused Jolly Seeking legal advice from Adv.Aloor
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia