Excursion Controversy | കോന്നി താലൂക് ഓഫീസിലെ ജീവനക്കാര്‍ ഉല്ലാസയാത്രയ്ക്ക് പോയ സംഭവം; 'വിഷയം വിവാദമാക്കിയ എംഎല്‍എയ്ക്ക് കൊട്ട് കൊടുക്കാന്‍ രഹസ്യ നീക്കവുമായി സിപിഐ'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


- അജോ കുറ്റിക്കന്‍

പത്തനംതിട്ട: (www.kvartha.com) കോന്നി താലൂക് ഓഫീസിലെ ജീവനക്കാര്‍ ഉല്ലാസയാത്രയ്ക്ക് പോയ സംഭവം വിവാദമാക്കിയ എം എല്‍ എയ്ക്ക് കൊട്ട് കൊടുക്കാന്‍ രഹസ്യ നീക്കവുമായി സി പി ഐ. സി പി എം അനുകൂല സര്‍വീസ്  സംഘടനയായ എന്‍ ജി ഒ യൂണിയന്റെ ഏരിയാ സമ്മേളനത്തിന് ജീവനക്കാര്‍ അവധിയെടുക്കാതെ മുങ്ങിയത് ഉയര്‍ത്തി കാട്ടി കോന്നി എം എല്‍ എ ജി യു ജിനീഷ് കുമാറിനെ കടന്നാക്രമിക്കാനാണ് സി പി ഐയും സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും അണിയറ നീക്കം തുടങ്ങിയതെന്നാണ് വിവരം.
Aster mims 04/11/2022

സി പി ഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ മുഖ്യ നേതൃത്വത്തിലാണ് കഴിഞ്ഞ 10 ന് തഹസീല്‍ദാരടക്കമുള്ള ജീവനക്കാര്‍ മൂന്നാറിലേക്ക് വിനോദയാത്രയ്ക്കായി പുറപ്പെട്ടത്. എന്നാല്‍ വിവരമറിഞ്ഞ സ്ഥലത്തെത്തിയ ജി യു ജിനീഷ് കുമാര്‍ വിഷയം ആളിക്കത്തിക്കുകയായിരുന്നുവെന്നാണ്  സി പി ഐ ജില്ലാ നേതൃത്വത്തത്തിന്റെയും ജീവനക്കാരുടെയും ആരോപണം. വിനോദയാത്ര വിവാദമായതോടെ എം എല്‍ എയ്‌ക്കെതിരെ സി പി ഐ ജില്ലാ നേതൃത്വവും രംഗത്ത് വന്നിരുന്നു.

തങ്ങള്‍ ഭരിക്കുന്ന വകുപ്പിനെ അപമാനിക്കുന്നതിന് വേണ്ടി എം എല്‍ എ കരുതിക്കൂട്ടി ശ്രമിച്ചതാണെന്നായിരുന്നു സി പി ഐയുടെ ആരോപണം. എം എല്‍ എയുടെ നിലപാടിനെതിരെ സി പി ഐ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നതോടെ സി പി എം നേതാക്കള്‍ എം എല്‍ എയ്ക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇതോടെ പ്രതിരോധത്തിലായ സി പി ഐ കിട്ടുന്ന അവസരത്തില്‍ സി പി എമ്മിനിട്ട് കൊട്ട് കൊടുക്കാനായി കാത്തിരിക്കുമ്പോഴാണ് സി പി എം അനുകൂല സര്‍വീസ് സംഘടനയായ എന്‍ ജി ഒ യൂണിയന്റെ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പഞ്ചായത് ഡെപ്യൂടി ഡയറക്ടര്‍ ഓഫീസ്, പൊതുമരാമത്ത് ഓഫീസുകള്‍, കലക്ടറേറ്റ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ കൂട്ടമായി സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതും വിവാദമായി. ഇതിന് പിന്നില്‍ ജോയിന്റ് കൗണ്‍സിലാണെന്ന സംശയത്തിലാണ് എന്‍ ജി ഒ യൂണിയന്‍ നേതാക്കള്‍. 

കഴിഞ്ഞ ദിവസങ്ങളിലാണ് എന്‍ ജി ഒ യൂണിയന്റെ തിരുവല്ല, പത്തനംതിട്ട ഏരിയാ സമ്മേളനങ്ങള്‍ നടന്നത്. സമ്മേളനങ്ങളില്‍ പരമാവധി പങ്കാളിത്തമുണ്ടാകണമെന്ന നേതാക്കളുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ജീവനക്കാര്‍ കൂട്ടത്തോടെ പോയതെന്നാണ് വിവരം. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഓഫീസിലെത്തി ഹാജര്‍ രേഖപ്പെടുത്തിയ ശേഷമാണ് സമ്മേളനങ്ങളില്‍ പങ്കെടുത്തതെന്നാണ് അറിയുന്നത്. 

Excursion Controversy | കോന്നി താലൂക് ഓഫീസിലെ ജീവനക്കാര്‍ ഉല്ലാസയാത്രയ്ക്ക് പോയ സംഭവം; 'വിഷയം വിവാദമാക്കിയ എംഎല്‍എയ്ക്ക് കൊട്ട് കൊടുക്കാന്‍ രഹസ്യ നീക്കവുമായി സിപിഐ'


പ്രധാന ഓഫീസുകളില്‍ ജീവനക്കാര്‍ ഇല്ലാതെ കസേരകള്‍ ഉച്ചവരെ ഒഴിഞ്ഞു കിടന്നിരുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയ പൊതുജനം വലഞ്ഞുവെങ്കിലും പാവപ്പെട്ടവരുടെ പട തലവനായ എം എല്‍ എ ഇടപെടാത്തത് ഇരട്ടത്താപ്പാണെന്ന പോസ്റ്ററുകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം ജീവനക്കാര്‍ കൂട്ടത്തോടെ ഓഫീസ് വിട്ട് സമ്മേളനങ്ങള്‍ക്ക് പോയ സംഭവത്തില്‍ പിന്നീട് പ്രതികരിക്കാമെന്നാണ് എന്‍ ജി ഒ യൂണിയന്‍ ഭാരവാഹികളുടെ നിലപാട്.

Keywords:  News,Kerala,State,Pathanamthitta,CPI,CPM,Politics,party,Political party,Top-Headlines,Trending,Controversy,MLA, Konni taluk office staff's excursion controversy; CPI with secret plan aganist MLA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia