SWISS-TOWER 24/07/2023

കോന്നി സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 16/07/2015) കോന്നിയില്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥിനികള്‍ ട്രെയിന്‍തട്ടി മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു. മരണകാരണം വീഴ്ചയിലുണ്ടായ ക്ഷതമെന്നാണ് പ്രാഥമിക വിവരം. പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് വിധേയരായിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട.

കുട്ടികളുടെ ശരീരത്തിനുള്ളില്‍ വിഷം  ചെന്നിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. മൂവരും ട്രെയിനില്‍ നിന്നും ചാടിയതാകാം എന്നാണ് നിഗമനം. ട്രെയിനില്‍ നിന്നും വീഴുമ്പോള്‍ ഉണ്ടാകുന്നതിന് സമാനമായ ക്ഷതങ്ങളാണ് കുട്ടികളുടെ മൃതദേഹങ്ങളില്‍ കാണപ്പെട്ടത്. അതേസമയം കേസില്‍ ഫോറന്‍സിക് മേധാവിയുടെ മൊഴി എടുത്തതായി ഒറ്റപ്പാലം എസ്.ഐ അറിയിച്ചു.

റിപോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ മേധാവി അന്വേഷണ സംഘത്തിന് കൈമാറി. പൂര്‍ണമായ
കോന്നി സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു
റിപോര്‍ട്ട് തിങ്കളാഴ്ച നല്‍കും. അതിനിടെ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെന്‍ഡിലേറ്ററില്‍ കഴിയുന്ന ആര്യ എന്ന കുട്ടിയുടെ നിലയില്‍ പുരോഗതി ഉള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം അറിയാന്‍ കഴിയുകയുള്ളൂ.


Keywords:  Konni incident: Postmortem report came out, Thrissur, Report, Doctor, Injured, Medical College, Treatment, Police, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia