Molestation Complaint | കോന്നിയില്‍ കൊച്ചുമകളുടെ ഭര്‍ത്താവ് 85 കാരിയെ പീഡിപ്പിച്ചതായി പരാതി; 'വിവരം കുടുംബാംഗങ്ങളോട് പറഞ്ഞപ്പോള്‍ പുറത്ത് പറയരുതെന്ന് ഉപദേശിച്ചു'; സംഭവം പുറത്തായത് സഹായം അഭ്യര്‍ഥിച്ച് അംഗനവാടി ഹെല്‍പറുടെ അടുത്ത് എത്തിയതോടെ, അറസ്റ്റ്

 




പത്തനംതിട്ട: (www.kvartha.com) കൊച്ചുമകളുടെ ഭര്‍ത്താവ് 85 കാരിയെ പീഡിപ്പിച്ചതായി പരാതി. കോന്നിയിലാണ് അമ്പരിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. അംഗനവാടി ഹെല്‍പറോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവരാണ് പൊലീസില്‍ പീഡന വിവരം അറിയിച്ചത്. 

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് 85 കാരിയുടെ കൊച്ചുമകളുടെ ഭര്‍ത്താവ് ശിവദാസ(55)നെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Molestation Complaint | കോന്നിയില്‍ കൊച്ചുമകളുടെ ഭര്‍ത്താവ് 85 കാരിയെ പീഡിപ്പിച്ചതായി പരാതി; 'വിവരം കുടുംബാംഗങ്ങളോട് പറഞ്ഞപ്പോള്‍ പുറത്ത് പറയരുതെന്ന് ഉപദേശിച്ചു'; സംഭവം പുറത്തായത് സഹായം അഭ്യര്‍ഥിച്ച് അംഗനവാടി ഹെല്‍പറുടെ അടുത്ത് എത്തിയതോടെ, അറസ്റ്റ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മെയ് 10 മുതലാണ് 85 കാരി കോന്നിയിലെ വീട്ടില്‍വച്ച് പീഡനത്തിന് ഇരയായത്. കൊച്ചുമകളുടെ ഭര്‍ത്താവ് ശിവദാസനാണ് പ്രതി. വിവരം കുടുംബാംഗങ്ങളോട് പറഞ്ഞപ്പോള്‍ പുറത്ത് പറയരുതെന്നായിരുന്നു ഉപദേശം. ഉപദ്രവം സഹിക്കാന്‍ പറ്റാതായതോടെ അയല്‍വാസികളോട് വിവരം പറഞ്ഞെങ്കിലും അവരും സഹായിച്ചില്ല. ഇതോടെയാണ് വയോധിക വെള്ളിയാഴ്ച സമീപത്തെ അംഗനവാടി ജീവനക്കാരോട് സഹായം അഭ്യര്‍ഥിച്ച് എത്തിയത്. ഇവരാണ് വൃദ്ധയെ കോന്നി പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നല്‍കാന്‍ സഹായിച്ചത്.

Keywords:  News,Kerala,Pathanamthitta,Molestation,Complaint,Arrest,Police,police-station, Konni: 85 Year Old Molested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia