Arrested | കൊല്ലത്ത് യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയില്‍
Jul 17, 2023, 17:14 IST
ADVERTISEMENT
കൊല്ലം: (www.kvartha.com) യുവാവിനെ വീട്ടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ചിതറ ചല്ലിമുക്ക് സൊസൈറ്റിമുകില്‍ അഭിലാഷ് ഭവനില്‍ 21 കാരനായ ആദര്‍ശ് ആണ് മരിച്ചത്. സംഭവത്തില്‍ അച്ഛനും അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയിലായി. കൊലപാതകമെന്നാണ് സംശയം.

പൊലീസ് പറയുന്നത്: വീടിനുളളില്‍ അടുക്കളയോട് ചേര്‍ന്നുളള മുറിയില്‍ രാവിലെ (17.07.2023)യാണ് മൃതദേഹം കണ്ടെത്തിയത്. ആദര്‍ശ് ഞായറാഴ്ച (16.07.2023) മദ്യപിച്ച് അടുത്ത വീട്ടിലെത്തി ബഹളം വച്ചിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ അനുനയിപ്പിച്ച് തിരികെ വീട്ടില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ആദര്‍ശ് വീട്ടുകാരുമായും വഴക്കിട്ടതായി വിവരമുണ്ട്.
അതേസമയം, ആദര്‍ശിന്റെ മൃതദേഹത്തില്‍ ചില പരുക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. കഴുത്തിലും എന്തോ മുറുക്കിയ പാടുണ്ട്. കഴുത്ത് മുറുക്കി കൊലപ്പെടുത്തിയതാണോയെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: News, Kerala, Kerala-News, Local-News, Regional-News, Kollam, Youth, Found Dead, Arrested, Relatives, Kollam: Youth Found Dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.