Accidental Death | കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് സ്‌കൂടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

 


കൊല്ലം: (KVARTHA) കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് സ്‌കൂടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം.
കുണ്ടറ മുക്കോട് സ്വദേശിനി അനീഷ (35) ആണ് മരിച്ചത്. കൊട്ടാരക്കര പുലമണ്‍ ട്രാഫിക്ക് സിഗ്‌നലിലാണ് അപകടമുണ്ടായത്.

Accidental Death | കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് സ്‌കൂടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

കെഎസ്ആര്‍ടിസി ബസ് സ്‌കൂടറിന്റെ പിന്നിലൂടെ സൈഡ് ചേര്‍ത്ത് കൊണ്ടുപോയപ്പോള്‍ ബസ് തട്ടി സ്‌കൂടര്‍ യാത്രിക ബസിനടിയിലേക്ക് വീഴുകയും പിന്‍ ചക്രങ്ങള്‍ കയറിയിറങ്ങുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മൃതദേഹം കൊട്ടാരക്കര ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് മരിച്ച അനീഷ. ജോലിക്കായി പോകുന്ന വഴിയാണ് ദാരുണ അപകടമുണ്ടായത്.

Keywords: News, Kerala, Kerala-News, Accident-News, Kollam News, Young, Woman, Died, KSRTC Bus, Kottarakkara News, Died, Road, Vehicle, Kollam: Young woman died after being hit by bus KSRTC Bus at Kottarakkara.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia