Baby Boy | ക്രിസ്മസ് ദിനത്തില്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി യുവതി
                                                 Dec 26, 2022, 19:09 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കൊല്ലം: (www.kvartha.com) ക്രിസ്മസ് ദിനത്തില്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി യുവതി. കുണ്ടറ സ്വദേശിനിയായ 28 കാരിയാണ് ആംബുലന്‍സിനുള്ളില്‍ ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. 
 
കണ്ട്രോള് റൂമില്‍ നിന്ന് നല്കിയ അത്യാഹിത സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര താലൂക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സ് പൈലറ്റ് കൃഷ്ണരാജ്, എമര്‍ജന്‍സി മെഡികല്‍ ടെക്നീഷ്യന് രശ്മി ഐ ആര് എന്നിവര്‍ കുണ്ടറ താലൂക് ആശുപത്രിയില്‍ എത്തി യുവതിയുമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് തിരിച്ചു.
 
ആംബുലന്‍സ് വെഞ്ഞാറമൂട് എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നു. തുടര്‍ന്ന് എമര്‍ജന്‍സി മെഡികല്‍ ടെക്നീഷ്യന് രശ്മി നടത്തിയ പരിശോധനയില്‍ പ്രസവം കഴിയാതെ മുന്നോട്ട് പോകാനാവില്ല എന്ന് മനസ്സിലാക്കി ആംബുലന്‍സില്‍ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി.
 
10 മണിയോടെ രശ്മിയുടെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് അമ്മക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ രശ്മി നല്‍കുകയും ചെയ്തു. ഉടന്‍ തന്നെ ആംബുലന്‍സ് പൈലറ്റ് കൃഷ്ണരാജ് അമ്മയെയും കുഞ്ഞിനെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.
 
Keywords: Kollam: Woman gave birth in Kaniv 108 Ambulance , Kollam, News, Pregnant Woman, Child, Ambulance, Hospital, Treatment, Nurse, Kerala.
                                        
  പ്രസവത്തിനായി കുണ്ടറ താലൂക് ആശുപത്രിയില്‍ എത്തിയ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് ഡോക്ടര്‍ റഫര്‍ ചെയ്യുകയായിരുന്നു. ഇതിനായി ഡോക്ടര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. 
 കണ്ട്രോള് റൂമില്‍ നിന്ന് നല്കിയ അത്യാഹിത സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര താലൂക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സ് പൈലറ്റ് കൃഷ്ണരാജ്, എമര്‍ജന്‍സി മെഡികല്‍ ടെക്നീഷ്യന് രശ്മി ഐ ആര് എന്നിവര്‍ കുണ്ടറ താലൂക് ആശുപത്രിയില്‍ എത്തി യുവതിയുമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് തിരിച്ചു.
ആംബുലന്‍സ് വെഞ്ഞാറമൂട് എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നു. തുടര്‍ന്ന് എമര്‍ജന്‍സി മെഡികല്‍ ടെക്നീഷ്യന് രശ്മി നടത്തിയ പരിശോധനയില്‍ പ്രസവം കഴിയാതെ മുന്നോട്ട് പോകാനാവില്ല എന്ന് മനസ്സിലാക്കി ആംബുലന്‍സില്‍ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി.
10 മണിയോടെ രശ്മിയുടെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് അമ്മക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ രശ്മി നല്‍കുകയും ചെയ്തു. ഉടന്‍ തന്നെ ആംബുലന്‍സ് പൈലറ്റ് കൃഷ്ണരാജ് അമ്മയെയും കുഞ്ഞിനെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.
Keywords: Kollam: Woman gave birth in Kaniv 108 Ambulance , Kollam, News, Pregnant Woman, Child, Ambulance, Hospital, Treatment, Nurse, Kerala.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.