Found Dead | കുണ്ടറയില്‍ റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല
Oct 27, 2023, 15:27 IST
കൊല്ലം: (KVARTHA) കുണ്ടറയില്‍ യുവതിയെ റോഡില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച (27.10.2023) ഉച്ചയ്ക്ക് ഒരുമണിയോടെ പേരയം ചിറ ഭാഗത്താണ് അമ്പരപ്പിക്കുന്ന സംഭവം. ഒഴിഞ്ഞ ടിനറിന്റെ കുപ്പിയും ഒരു ബാഗും ഉപേക്ഷിച്ച നിലയില്‍ സമീപത്ത് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ലെന്ന് വിരമറിഞ്ഞെത്ത് സ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു. സംഭവം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടം പരിശോധനക്ക് അയക്കും.
ഇടുക്കി നെടുംകണ്ടത്ത് കെട്ടിടം പണിക്കായി തൂണ് സ്ഥാപിക്കാന്‍ കുഴിച്ച കുഴിയിലും അജ്ഞാത ജഡം കണ്ടെത്തി. കുഴിയില്‍ തലകീഴായി കിടക്കുന്ന നിലയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാന്‍ പൊലീസ് ശ്രമം തുടങ്ങി. വിവരമറിഞ്ഞ് നിരവധി നാട്ടുകാര്‍ സ്ഥലത്തെത്തി. മരണ കാരണം വ്യക്തമല്ല.
അതേസമയം പത്തനംതിട്ട കടമ്മനിട്ടയിലും മധ്യവയസ്‌കനെ വീടിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുടിലുകുഴി സ്വദേശി ശശി(52)യാണ് മരിച്ചത്. ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നും സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ടം പരിശോധനയ്ക്ക് വിധേയമാക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.