Housewife Died | കനത്ത മഴയില്‍ വീടിന് സമീപത്തെ മതില് ഇടിഞ്ഞ് ദേഹത്തേക്ക് പതിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Oct 24, 2023, 08:23 IST
ADVERTISEMENT
കൊല്ലം: (KVARTHA) വീടിന് സമീപത്തെ മതില് ഇടിഞ്ഞുവീണ് ദേഹത്തേക്ക് പതിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടക്കാവ് നെടുമ്പന പള്ളിവടക്കത്തില്‍ ആമിന (42) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിക്കായിരുന്നു ദാരുണ അപകടം.
ശക്തമായ മഴയില്‍ മതില് ഇടിഞ്ഞു വീഴുകയായിരുന്നു. മതിലിനും മണ്ണിനും അടിയിലായ ആമിനയെ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് അഗ്നിരക്ഷാസേന പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അബ്ദുല്‍ ഗഫൂര്‍ ആണ് ആമിനയുടെ ഭര്‍ത്താവ്. മക്കള്‍: സൈദലി, ആലിയ, അലീന.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.