YouTuber Amala Anu | കാട്ടില്‍ അതിക്രമിച്ച് കയറി, കാട്ടാനയെ പ്രകോപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യൂട്യൂബര്‍ അമല അനുവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് വനം വകുപ്പ്

 


കൊല്ലം:(www.kvartha.com) വനത്തിനുള്ളില്‍ അതിക്രമിച്ച് കയറിയതിന് വീഡിയോ വ് ളോഗര്‍ക്കെതിരെ വനം വകുപ്പ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്തു. കാട്ടില്‍ കയറി കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് കേസ്. റിസര്‍വ് വനത്തിനുള്ളില്‍ അതിക്രമിച്ച് കയറിയാണ് കിളിമാനൂര്‍ സ്വദേശി അമല അനു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്.

YouTuber Amala Anu | കാട്ടില്‍ അതിക്രമിച്ച് കയറി, കാട്ടാനയെ പ്രകോപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യൂട്യൂബര്‍ അമല അനുവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് വനം വകുപ്പ്

കാട്ടില്‍ കയറി കാട്ടാനാകളെ പ്രകോപിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ യൂട്യൂബറെ കാട്ടാന ഓടിച്ചിരുന്നു. എട്ടു മാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വീഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വീഡിയോ വൈറലായിരുന്നു. പിന്നാലെ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ പരിശോധിച്ചതിനുശേഷം വനം വകുപ്പ് കേസെടുക്കുകയായിരുന്നു.

വനത്തിനുള്ളില്‍ ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ അമല അനു പകര്‍ത്തിയെന്നാണ് വനം വകുപ്പ് പറയുന്നത്. കാട്ടില്‍ അതിക്രമിച്ച് കയറിയതിനും, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് വ്‌ളോഗര്‍ക്കെതിരെ കേസെടുത്തത്.

Keywords:  Kollam Vlogger booked under non-bailable charges for trespassing into forest area, Case Against YouTuber, Forest Department, Amala Anu , Wilde elephant, Kollam, News, Forest, Case, Kerala.






ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia