Accidental Death | ചവറ ദേശീയപാതയില്‍ ഇന്‍സുലേറ്റഡ് വാനും ബൈകും കൂട്ടിയിടിച്ച് അപകടം; വസ്ത്ര വ്യാപാര ശാല ഉടമയടക്കം 2 പേര്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com) ചവറ ദേശീയപാതയില്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഇന്‍സുലേറ്റഡ് വാന്‍ ബൈകുമായി കൂട്ടിയിടിച്ച് അപകടം. വസ്ത്ര വ്യാപാര ശാല ഉടമയടക്കം രണ്ടുപേര്‍ മരിച്ചു. ചവറ കൊറ്റന്‍കുളങ്ങര ജംങ്ഷനില്‍ വസ്ത്രവ്യാപാര ശാല നടത്തുന്ന കരുനാഗപ്പള്ളി പടനായര്‍കുളങ്ങര തെക്ക് കൈതവാരത്ത് (രാരീരം) വീട്ടില്‍ കിരണ്‍രാജ് (48), ചവറ പുതുക്കാട് കൃഷ്ണാലയത്തില്‍ രാധാകൃഷ്ണന്‍ (52) എന്നിവരാണ് മരിച്ചത്. 
Aster mims 04/11/2022

തിങ്കളാഴ്ച (10.07.2023) രാത്രി 7.30 ന് ദേശീയപാതയില്‍ ചവറ ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു അപകടം നടന്നത്. പാല്‍ കയറ്റി കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്‍സുലേറ്റഡ് വാനും ബൈകും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ കിരണിന്റെ ശരീരത്തിലൂടെ വാന്‍ കയറിയിറങ്ങുകയായിരുന്നു. കിരണ്‍രാജ് തല്‍ക്ഷണം സംഭവസ്ഥലത്തുവെച്ച് മരിച്ചു. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് രാധാകൃഷ്ണന്‍ മരിച്ചത്. 

സൗമ്യയാണ് കിരണിന്റെ ഭാര്യ. മകന്‍: അപ്പു കിരണ്‍. രാധാകൃഷ്ണന്റെ ഭാര്യ മഞ്ജു (ചവറ ഗ്രാമപഞ്ചായത് പരിധിയിലെ ആശ വര്‍കര്‍). മക്കള്‍: ഹരികൃഷ്ണന്‍, യദുകൃഷ്ണന്‍. ഇരുവരുടെയും സംസ്‌കാരം ചെവ്വാഴ്ച (11.07.2023) നടക്കും.

Accidental Death | ചവറ ദേശീയപാതയില്‍ ഇന്‍സുലേറ്റഡ് വാനും ബൈകും കൂട്ടിയിടിച്ച് അപകടം; വസ്ത്ര വ്യാപാര ശാല ഉടമയടക്കം 2 പേര്‍ക്ക് ദാരുണാന്ത്യം


Keywords: News, Kerala, Kerala-News, Accident-News, Kollam, Died, Road Accident, Chavara, Kollam: Two died in road accident at Chavara.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia