Drowned | ബന്ധുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; കൊല്ലത്ത് ദമ്പതികളടക്കം 3 പേര്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു
May 4, 2024, 08:29 IST
കൊല്ലം: (KVARTHA) ദമ്പതികളടക്കം മൂന്നുപേര്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവിലാണ് ദാരുണ സംഭവം. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി സബീര്‍, ഭാര്യ സുമയ്യ, ഇവരുടെ ബന്ധു സജീന എന്നിവരാണ് മരിച്ചത്.
Keywords: News, Kerala, Kollam-News, Local-News, Kollam News, Three People, Couple, Drowned, Local News, Relatives, Help, Died, Obituary, Kollam: Three people including couple drowned.
കുണ്ടുമന്‍ - ഇത്തിക്കരയാറിന്റെ കൈവഴിയില്‍ വെള്ളിയാഴ്ച (03.05.2024) വൈകിട്ട് സജീന കുളിക്കാനിറങ്ങിയതിന് പിന്നാലെയാണ മൂവരും അപകടത്തില്‍പെട്ടത്. വെള്ളത്തിലിറങ്ങിയ യുവതി ചെളിയില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപെടുത്താനിറങ്ങിയതായിരുന്നു ശബീറും സുമയ്യയും. ഒരാഴ്ച മുന്‍പാണ് ശബീറും കുടുംബവും വാടകയ്ക്ക് താമസിക്കാന്‍ മുട്ടയ്ക്കാവിലെത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.