Drowned | കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

 


കൊല്ലം: (KVARTHA) കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ കല്ലടയാറ്റില്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി അഖില്‍ (20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്. നീന്തുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. ഇരുവരും ഐടിഐ പഠനം കഴിഞ്ഞവരാണ്.

Drowned | കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഞായറാഴ്ച (05.05.2024) ഉച്ചയ്ക്കുശേഷം ബന്ധുക്കളോടൊപ്പമാണ് വിദ്യാര്‍ഥികള്‍ പത്തനാപുരം മഞ്ചള്ളൂര്‍ മണക്കാട്ടുകടവില്‍ കുളിക്കാനെത്തിയത്. സുജിനാണ് ആദ്യം അപകടത്തില്‍പെട്ടത്. സുജിനെ രക്ഷിക്കാന്‍ ശ്രമിക്കവെ അഖിലും അപകടത്തില്‍പെടുകയായിരുന്നു. മൃതദേഹങ്ങള്‍ പത്തനാപുരം താലൂക് ആശുപത്രിയിലേക്ക് മാറ്റി.

Keywords: News, Kerala, Kollam-News, Obituary, Swimming, Kollam News, Students, Bath, Kallada River, Drowned, Regional News, Kollam: Students who took bath in Kallada river, drowned.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia