Rescued | 10 മണിക്കൂറോളം നീണ്ട ആശങ്കയ്‌ക്കൊടുവില്‍ ആശ്വാസം; ട്രകിങ്ങിനിടെ വഴിതെറ്റി അച്ചന്‍കോവില്‍ വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും പുറത്തെത്തിച്ചു; പൊലീസും വനം വകുപ്പും പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ ശ്രമമാണ് വിജയിച്ചത്
Dec 4, 2023, 10:56 IST
കൊല്ലം: (KVARTHA) കൊല്ലത്ത് അച്ചന്‍കോവില്‍ വനത്തില്‍ അകപ്പെട്ട വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് അധികൃതര്‍ അറിയിച്ചു. ക്ലാപ്പന ഷണ്‍മുഖ വിലാസം സ്‌കൂളിലെ 30 വിദ്യാര്‍ഥികളും 3 അധ്യാപകരുമാണ് കനത്ത മഴയില്‍ തൂവല്‍മലയെന്ന സ്ഥലത്ത് വനത്തില്‍ അകപ്പെട്ടത്.
കുട്ടികളെ തിരികെ എത്തിക്കാന്‍ പൊലീസും വനം വകുപ്പും പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ ശ്രമമാണ് വിജയിച്ചത്. ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയായിരുന്നു. പുലര്‍ചെ മൂന്നരയോടെയാണ് എല്ലാവരെയും വനത്തില്‍ നിന്ന് പുറത്തെത്തിക്കാന്‍ സാധിച്ചത്. ഇതോടെ 10 മണിക്കൂറോളം നീണ്ട ആശങ്കയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടതോടെ അവസാനമായത്.
ക്ലാപ്പന ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ സ്‌കൗട് ആന്‍ഡ് ഗൈഡ്‌സില്‍ ഉള്‍പെട്ട വിദ്യാര്‍ഥികളാണിവര്‍. കോട്ടവാസലില്‍ വെച്ച് തന്നെ ചികിത്സ ലഭ്യമാക്കിയ ശേഷം ആര്‍ക്കും ബുദ്ധിമുട്ടുകളില്ലെന്ന് ഉറപ്പാക്കിയതോടെ എല്ലാവരെയും വീടുകളിലേക്ക് തിരികെ പോകാന്‍ അനുവദിച്ചു.
ഞായറാഴ്ച (03.12.2023) പകല്‍ 11 മണിയോടെ വനത്തിലേക്ക് കയറിയ ഇവര്‍ വൈകിട്ട് മൂന്ന് മണിയോടെ തിരിച്ചിറങ്ങേണ്ടതായിരുന്നു. എന്നാല്‍ കനത്ത മൂടല്‍ മഞ്ഞും വനത്തില്‍ ശക്തമായി മഴ പെയ്തതും മൂലമാണ് ഇവര്‍ ഇവിടെ കുടുങ്ങിയത്. മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കിലും റെയിന്‍ജ് ഇല്ലാത്തതിനാല്‍ മറ്റാരുമായി ബന്ധപ്പെടാന്‍ ഇവര്‍ക്ക് സാധിച്ചില്ല. പുറത്തേക്കെത്താന്‍ വിദ്യാര്‍ഥികള്‍ ശ്രമം നടത്തിയിരുന്നെങ്കിലും വഴിയില്‍ ആനയെ കണ്ടതിനാല്‍ ഭയപ്പെട്ട് ഒരു പാറ പുറത്ത് അഭയം തേടുകയായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.