Stuck | ട്രകിങ്ങിനിടെ വഴിതെറ്റി; 30 വിദ്യാര്‍ഥികളും 3 അധ്യാപകരും അച്ചന്‍കോവില്‍ വനത്തില്‍ കുടുങ്ങി
Dec 4, 2023, 08:50 IST
കൊല്ലം: (KVARTHA) ട്രകിങ്ങിനിടെ അച്ചന്‍കോവില്‍ വനത്തില്‍ വഴിതെറ്റിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും കണ്ടെത്തി. 30 വിദ്യാര്‍ഥികളും 3 അധ്യാപകരുമാണ് കുടുങ്ങിയത്. ഇവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെങ്കിലും പുറത്തെത്തിക്കാന്‍ മണിക്കൂറുകള്‍ നീളും. കരുനാഗപ്പള്ളിയിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്.
മൂന്നു ദിവസത്തെ അഡ്വന്‍ജര്‍ ട്രിപിനും കാംപിങ്ങിനും വേണ്ടി വനത്തില്‍ എത്തിയ സ്‌കൗട് വിദ്യാര്‍ഥികളാണ് കുടുങ്ങിയത്. ഞായറാഴ്ച (03.12.2023) ഉച്ചയോടുകൂടിയാണ് രണ്ടു ഗൈഡുമാരോടൊപ്പം ഉള്‍വനത്തിലേക്ക് പോയത്. ട്രകിങ്ങിനിടെ വഴി തെറ്റുകയായിരുന്നു. ഉള്‍വനത്തില്‍ നാലു കിലോമീറ്ററിനുള്ളില്‍വെച്ചാണ് ഇവരെ കണ്ടെത്തിയത്.
മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കിലും റെയ്ന്‍ജ് ഇല്ലാത്തതിനാല്‍ മറ്റാരുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. പുറത്തേക്കെത്താന്‍ വിദ്യാര്‍ഥികള്‍ ശ്രമം നടത്തിയിരുന്നെങ്കിലും വഴിയില്‍ ആനയെ കണ്ടതിനാല്‍ ഭയപ്പെട്ട് ഒരു പാറ പുറത്ത് അഭയം തേടുകയായിരുന്നു.
കുട്ടികള്‍ അവശരായ നിലയിലാണെന്നും പുറത്തേക്കെത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്നും ജില്ലാ കളക്ടര്‍ എന്‍ ദേവീദാസ് പ്രതികരിച്ചു. അതേസമയം, ഇവര്‍ക്ക് വനത്തില്‍ പ്രവേശിക്കാന്‍ വനംവകുപ്പിന്റെ ഔദ്യോഗിക അനുമതി ലഭിച്ചിരുന്നില്ലെന്നാണ് വിവരം.
Keywords: News, Kerala, Kerala-News, Kollam-News, Malayalam-News, District Collector, N Devidas, Kollam News, Students, Teachers, Stuck, Achankovil Forest, Forest Department, Rescue, Wild Elephant, Kollam: Students and teachers got stuck in Achankovil forest.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.