Arrested | കോട്ടത്തല സ്വദേശിനിയായ എം എ സൈകോളജി വിദ്യാര്‍ഥിനിയുടെ മരണം; സൈനികന്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com) കോട്ടത്തല സ്വദേശിയും എം എ സൈകോളജി വിദ്യാര്‍ഥിനിയുമായ വൃന്ദ രാജിന്റെ മരണത്തില്‍ കാമുകനും സൈനികനുമായ യുവാവ് പിടിയില്‍. കൊട്ടാരക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനു കൃഷ്ണനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 

ഈ മാസം 23 നാണ് എലിവിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയ വൃന്ദാ രാജ് ചികിത്സയിലിരിക്കെ മരിച്ചത്. വൃന്ദാ രാജിന്റെ മരണത്തിന് ഒരാഴ്ച മുമ്പ് മറ്റൊരു പെണ്‍കുട്ടിയുമായി അനു കൃഷ്ണന്റെ വിവാഹം നിശ്ചയിച്ചു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വാട്‌സ് ആപിലൂടെ അസഭ്യം പറഞ്ഞ് അപമാനിച്ചെന്നും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നുമാണ് കേസ്. 
Aster mims 04/11/2022

ആറ് വര്‍ഷത്തെ പ്രണയ ബന്ധത്തില്‍ നിന്ന് അനു കൃഷ്ണന്‍ പിന്മാറിയതിന് പിന്നാലെയായിരുന്നു മരണം. വൃന്ദയുടെ ആത്മഹത്യാക്കുറിപ്പിലും ഡയറിയിലും ഇക്കാര്യമുണ്ടായിരുന്നു. ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊബെല്‍ ഫോണ്‍ പരിശോധിച്ച ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Arrested | കോട്ടത്തല സ്വദേശിനിയായ എം എ സൈകോളജി വിദ്യാര്‍ഥിനിയുടെ മരണം; സൈനികന്‍ അറസ്റ്റില്‍


Keywords:  News, Kerala, Kerala-News, Local-News, Regional-News, Kollam, Soldier, Arrested, MA Student, Death, Kollam: Soldier arrested in suicide of MA student. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia