Police Officer | ഹര്‍താലിനിടെ കൊല്ലത്ത് പൊലീസിന് നേരെ ആക്രമണം; യാത്രക്കാരെ അസഭ്യം പറയുന്നത് തടഞ്ഞ ഉദ്യോഗസ്ഥനെ ബൈകിടിച്ച് വീഴ്ത്തിയതായി പരാതി; 2 പേര്‍ക്ക് പരുക്ക്

 



കൊല്ലം: (www.kvartha.com) പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍താലിനിടെ കൊല്ലത്ത് പൊലീസിന് നേരെ ആക്രമണം. യാത്രക്കാരെ അസഭ്യം പറഞ്ഞ സമരക്കാരെ തടയാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ബൈകിടിച്ച് വീഴ്ത്തിയതായി പരാതി. പള്ളിമുക്കിലാണ് സംഭവം. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പട്രോളിങ്ങിനിടെ യാത്രക്കാരെ സമരാനുകൂലികള്‍ അസഭ്യം പറയുന്നത് ശ്രദ്ധയില്‍പെട്ട പൊലീസുകാര്‍, ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായതെന്നും പൊലീസിന്റെ ബൈകില്‍ സമരാനുകൂലി ബൈക് ഇടിച്ച് കയറ്റി കടന്നുകളയുകയായിരുന്നുവെന്നും ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമലയില്‍ 15 പേര്‍ ഉള്‍പെട്ട ഹര്‍താല്‍ അനുകൂലികള്‍ കട അടിച്ചുതകര്‍ത്തതായി കടയുടമകള്‍ പറഞ്ഞു. ബാലരാമപുരത്ത് കടകള്‍ അടപ്പിച്ചു. കിഴക്കേക്കോട്ടയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. കാട്ടാക്കടയില്‍ വാഹനങ്ങള്‍ തടഞ്ഞു.

Police Officer | ഹര്‍താലിനിടെ കൊല്ലത്ത് പൊലീസിന് നേരെ ആക്രമണം; യാത്രക്കാരെ അസഭ്യം പറയുന്നത് തടഞ്ഞ ഉദ്യോഗസ്ഥനെ ബൈകിടിച്ച് വീഴ്ത്തിയതായി പരാതി; 2 പേര്‍ക്ക് പരുക്ക്


പത്തനംതിട്ട പന്തളത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. പന്തളം-പെരുമണ്‍ സര്‍വീസിന് നേരെയാണ് കല്ലേറുണ്ടായത്. ഡ്രൈവര്‍ പി രാജേന്ദ്രന്റെ കണ്ണിന് പരുക്കേറ്റു. ആലപ്പുഴ വളഞ്ഞവഴിയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളുടെയും രണ്ടു ലോറികളുടെയും ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് ഉള്‍പെടെ ചില വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. പാലക്കാട്  കുളപ്പുള്ളി സംസ്ഥാന പാതയില്‍ ലക്കിടി മംഗലത്ത് ലോറിക്ക് നേരെ കല്ലേറുണ്ടായി.

കോഴിക്കോട്ട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും മൂന്നു കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് കല്ലായിയില്‍ ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍താല്‍. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കി.

Keywords:  News,Kerala,State,Harthal,Injured,Police men,Police,Top-Headlines,Trending, bike,Politics, Kollam: Police officer hit by hartal supporter's bike  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia