Arrested | 'ക്ലിയറന്‍സ് സര്‍ടിഫികറ്റിന് 500 രൂപ പണം വാങ്ങി'; പൊലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയില്‍
Jun 4, 2023, 16:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com) കൈക്കൂലി കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയില്‍. എഴുകോണ്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ആറ്റുവശേരി സ്വദേശി പ്രദീപ് (47) ആണ് അറസ്റ്റിലായത്. എഴുകോണ്‍ സ്വദേശിയായ 23 കാരന്‍ നല്‍കിയ പരാതിയിലാണ് പൊലീസുകാരന്‍ കുടുങ്ങിയത്.
കംപോഡിയയിലേക്ക് പോകുന്നതിനായി കഴിഞ്ഞമാസം 25 ന് യുവാവ് പാസ്‌പോര്‍ട് ഓഫീസില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ പൊലീസ് ക്ലിയറന്‍സ് സര്‍ടിഫികറ്റിന് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി.
അന്വേഷണം നടത്തി റിപോര്‍ട് നല്‍കാനായി എത്തിയ പ്രദീപ് യുവാവിനോട് സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് വേണ്ട രീതിയില്‍ കാണണമെന്ന് പറഞ്ഞ് തിരിച്ചയച്ചെന്നും പരാതിയില്‍ പറയുന്നു.
പിന്നീട് കഴിഞ്ഞ ദിവസം വീണ്ടും പ്രദീപ് ഫോണില്‍ വിളിച്ചു കൈക്കൂലിയായി 500 രൂപ ഇതിനായി ആവശ്യപ്പെട്ടെന്നും യുവാവ് പറഞ്ഞു. തുടര്‍ന്നാണ് 23 കാരന്‍ വിജിലന്‍സ് എസ്പിക്ക് പരാതി നല്‍കിയത്. യുവാവിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പ്രദീപിനെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
Keywords: News, Kerala, Kerala-News, News-Malayalam, Kollam, Police Officer, Arrested, Bribery, Case, Vigilance, Kollam: Police officer arrested on bribery case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

