Booked | കൊല്ലത്ത് ട്യൂഷന്‍ സെന്ററില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റെന്ന പരാതി; അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്
Oct 31, 2023, 15:34 IST
കൊല്ലം: (KVARTHA) ട്യൂഷന്‍ സെന്ററില്‍വെച്ച് വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റെന്ന മാതാവിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്. ജെ ജെ ആക്ട് പ്രകാരമാണ് അധ്യാപകനായ റിയാസിനെതിരെ കേസെടുത്തത്. കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷമുള്ള ചൈല്‍ഡ് ലൈന്‍ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ആക്രമണത്തിനിരയായത്. കൊല്ലം പട്ടത്താനത്തെ അകാഡമിയെന്ന ട്യൂഷന്‍ സെന്ററിലെ റിയാസെന്ന അധ്യാപകനെതിരെയാണ് പരാതി. ദേഹമാസകലം അടിയേറ്റ നിലയില്‍ പട്ടത്താനം സ്വദേശിയായ 12 വയസുകാരനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച (30.10.2023) വൈകിട്ടായിരുന്നു സംഭവം. ഹോം വര്‍ക് ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപകന്‍ മാറ്റി നിര്‍ത്തി മര്‍ദിക്കുകയായിരുന്നെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടിയുടെ പിന്‍ഭാഗത്തായിരുന്നു മര്‍ദനമേറ്റത്. വീട്ടിലെത്തിയ കുട്ടി സഹോദരിയോട് വിവരങ്ങള്‍ പറയുകയായിരുന്നു. കുട്ടിയുടെ പിന്‍ഭാഗം കണ്ട സഹോദരി ചിത്രമെടുത്ത് രക്ഷിതാക്കള്‍ക്ക് അയച്ചുനല്‍കി. തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് ചൈല്‍ഡ് ലൈനിനെയും പൊലീസിനെയും വിവരം അറിയിച്ചത്. ശരീരാമാസകലം ദേഹത്ത് അടിയേറ്റതിന്റെ പാടുകള്‍ ഉള്ളതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.