POCSO | 'വസ്ത്രം അഴിച്ചുമാറ്റിയ ശേഷം ജനനേന്ദ്രിയത്തില്‍ കത്തിവച്ച് മുറിക്കാന്‍ ശ്രമിച്ചു'; ക്ഷേത്രത്തില്‍ പോയി മടങ്ങിയ 14കാരനെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി; 5 പേര്‍ക്കെതിരെ പോക്സോ കേസ്
Nov 20, 2023, 14:09 IST
കൊല്ലം: (KVARTHA) കൗമാരക്കാരനെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പോക്സോ കേസെടുത്തു. പത്തനാപുരത്താണ് സംഭവം. അമ്പലത്തില്‍ പോയി മടങ്ങുമ്പോള്‍ 14 കാരനെ അഞ്ചുപേര്‍ ചേര്‍ന്ന് ലൈംഗികമായി അതിക്രമിച്ചുവെന്നാണ് പരാതി.
പത്തനാപുരം പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വിദ്യാര്‍ഥിയുടെ വസ്ത്രം അഴിച്ചുമാറ്റിയ ശേഷം ജനനേന്ദ്രിയത്തില്‍ കത്തിവച്ച് മുറിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അഖില്‍, രാജേഷ്, അജിത്, അനീഷ്, എന്നിവരാണ് അതിക്രമം നടത്തിയത്. ഇവര്‍ മദ്യലഹരിയിയിലായിരുന്നെന്ന് കുട്ടി മൊഴി നല്‍കി.
കരഞ്ഞപ്പോള്‍ വിട്ടയക്കുകയായിരുന്നെന്നും 14 കാരന്‍ പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala-News, Kollam-News, Crime-News, Pathanapuram News, Police, POCSO, Accused, Arrested, Crime, Minor Boy, Assaulted, Complaint, Liquor, Kollam: POCSO case againt five persons.

അതിക്രമത്തെ കുറിച്ച് കുട്ടി പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Kollam-News, Crime-News, Pathanapuram News, Police, POCSO, Accused, Arrested, Crime, Minor Boy, Assaulted, Complaint, Liquor, Kollam: POCSO case againt five persons.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.