Stray Dog | തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകടം; ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് 45കാരന് ദാരുണാന്ത്യം

 


കൊല്ലം: (KVARTHA) തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പെട്ടയാള്‍ മരിച്ചു. ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് കൊല്ലം പന്മന പുതുവിളയില്‍ നിസാര്‍ (45) ആണ് ദാരുണമായി മരിച്ചത്.

ചവറയില്‍ ഈ മാസം ഒന്‍പതിന് പുലര്‍ചെ 1.25 നാണ് അപകടം നടന്നത്. ബൈകില്‍ യാത്ര ചെയ്യുകയായിരുന്ന നിസാറിനെ നായ കുരച്ചുകൊണ്ട് പിന്നാലെ പിന്തുടരുകയായിരുന്നു. വാഹനത്തിന് പുറകെ തെരുവുനായ പാഞ്ഞടുത്തപ്പോള്‍, കടിയേല്‍ക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് വാഹനം അപകടത്തില്‍പെട്ടത്.

Stray Dog | തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകടം; ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് 45കാരന് ദാരുണാന്ത്യം

ബൈക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിസാര്‍ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ശനിയാഴ്ച (17.02.2024) രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Keywords: News, Kerala, Kerala-News, Regional-News, Accident-News, Kollam News, Man, Try, Escape, Stray Dog, Attack, Died, Road Accident, Kollam: Man tries to escape from stray dog attack died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia