Alco Scan Van | ആല്‍കോ സ്‌കാന്‍ വാന്‍ പണി കൊടുത്ത് തുടങ്ങി; മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് ആദ്യദിവസം രെജിസ്റ്റര്‍ ചെയ്തത് 5 കേസുകള്‍; ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്ത് ആദ്യം
Sep 19, 2022, 16:52 IST
കൊല്ലം: (www.kvartha.com) സര്‍കാര്‍ ഒരുക്കിയ ആല്‍കോ സ്‌കാന്‍ വാന്‍ പ്രവര്‍ത്തനം ആരംഭിച്ചു. മദ്യപിച്ച് വാഹനം ഓടിക്കുന്നത് വഴിയുണ്ടാകുന്ന അപകടങ്ങളെ തടയുവാനായി മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ സര്‍കാര്‍ ഒരുക്കിയതാണ് ആല്‍കോ സ്‌കാന്‍ വാന്‍.
കൊട്ടാരക്കര എസ് ഐ കെ എസ് ദീപുവിന്റെ നേതൃത്വത്തില്‍ 50 പേരിലാണ് ആദ്യ ദിവസം പരിശോധന നടത്തിയത്. ആദ്യ ദിനം കൊല്ലത്ത് നടത്തിയ പരിശോധനയില്‍ ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച അഞ്ച് പേര്‍ പിടിയിലായതായി പൊലീസ് പറഞ്ഞു.
ആധുനിക പരിശോധനാ സംവിധാനമാണ് ആല്‍കോ സ്‌കാന്‍ വാനില്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഏത് തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചാലും തിരിച്ചറിയാനാകും. പൊലീസ് വാഹന പരിശോധന നടത്തുന്ന സമയത്ത് തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചുവോ എന്നുള്ള പരിശോധനയും മെഡികല്‍ സെന്ററില്‍ കൊണ്ട് പോകാതെ ഈ വാനില്‍വച്ച് വേഗത്തില്‍ പരിശോധിക്കാനാകും.
പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയില്‍ ഉമിനീരില്‍ നിന്നും നിമിഷങ്ങള്‍ക്കകം തന്നെ ഉപയോഗിച്ച ലഹരി പദാര്‍ഥത്തെ വേഗത്തില്‍ തിരിച്ചറിയുവാനും പൊലീസിന് വേഗത്തില്‍ മറ്റു നടപടികള്‍ സ്വീകരിക്കാനുമാകും. ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്.
റോടറി ഇന്റര്‍നാഷനലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഫ്‌ലാഗ് ഓഫും ആഗസ്റ്റ് 30 ന് വൈകുന്നേരം 4.30 മണിക്ക് മസ്ഖത് ഹോടെലില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു.
വിദേശ രാജ്യങ്ങളിലെ പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നല്‍കാനാണ് സര്‍കാര്‍ തീരുമാനം. പ്രത്യേകം സജ്ജീകരിച്ച പൊലീസ് വാഹനത്തില്‍ ഇതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.