Found Dead | ദമ്പതികളെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം ഏക മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയതിന് പിന്നാലെ
Feb 18, 2024, 10:30 IST
കൊല്ലം: (KVARTHA) ദമ്പതികളെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാവുമ്പ കാളിയം ചന്തയ്ക്ക് സമീപം വിജയഭവനത്തില്‍ സൈനികനായ ഉണ്ണികൃഷ്ണപിള്ള (52), ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. ഏക മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയതിന് പിന്നാലെയാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസ് പറയുന്നത്: ഇരുവരെയും പുറത്തുകാണാത്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ ഇവരെ അവശനിലയില്‍ കണ്ടത്. ഇതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ദമ്പതികള്‍ അമിത അളവില്‍ ഉറക്കുഗുളിക കഴിച്ച് ജീവനൊടുക്കുകയായിരുന്നു.
ബിന്ദു തല്‍ക്ഷണവും ഉണ്ണികൃഷ്ണപിള്ള ഞായറാഴ്ച (18.02.2024) പുലര്‍ചെയുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.
കഴിഞ്ഞ ദിവസമാണ് ഇവരുടെ ഏകമകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയത്. ഇതിന് പിന്നാലെ വലിയ മനോവിഷമത്തിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കള്‍ പറയുന്നു. ഇവരുടെ കിടപ്പുമുറിയ്ക്കുള്ളില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മകളെ മൃതദേഹങ്ങള്‍ കാണിക്കരുതെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ ഉള്ളതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Police, Postmortem,

Kollam News, Couple, Found Dead, Dead, Daughter, Dead body, Kollam: Couple found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.