SWISS-TOWER 24/07/2023

Fake Complaint | കൊല്ലത്ത് സൈനികനെ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജമെന്ന് പൊലീസ്; 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com) നിരോധിത സംഘടനയായ പിഎഫ്ഐയുടെ പേര് സൈനികന്റെ ശരീരത്തില്‍ ചാപ്പക്കുത്തിയെന്ന പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തല്‍. പിഎഫ്ഐ എന്ന് ചാപ്പക്കുത്തിയത് സുഹൃത്ത് ജോഷിയെന്ന് കണ്ടെത്തി. സൈനികനടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈനികന്‍ ഷൈന്‍ കുമാര്‍, സുഹൃത്ത് ജോഷി എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

പൊലീസ് പറയുന്നത്: സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നില്‍ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പരാതിയിലെ പൊലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ ചാപ്പക്കുത്താന്‍ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെത്തി. മദ്യലഹരിയില്‍ ചെയ്തതാണെന്ന് യുവാവ് മൊഴി നല്‍കി.


Fake Complaint | കൊല്ലത്ത് സൈനികനെ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജമെന്ന് പൊലീസ്; 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍


അവധിക്ക് നാട്ടിലെത്തിയ രാജസ്താനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനും സുഹൃത്ത് ജോഷിയും ചേര്‍ന്ന് നടത്തിയ ഒത്തുകളിയാണ് പരാതിക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഷൈന്‍ പറഞ്ഞപ്രകാരമാണ് ഇത് ചെയ്തതെന്ന് ജോഷി പറഞ്ഞു. ചിറയിന്‍കീഴില്‍ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ഷൈന്‍ ടീ ഷര്‍ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിച്ചുവെന്നും ജോഷി പൊലീസിനോട് വിശദീകരിച്ചു. മര്‍ദിക്കാന്‍ ആവശ്യപെട്ടുവെങ്കിലും താന്‍ ചെയ്തില്ലെന്നും ജോഷി പറയുന്നു. സൈനികനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് ഇത് ചെയ്തത്.

കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. കേസില്‍ കൂടുതല്‍ വ്യക്തത വരുത്താനായി ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംഭവത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്. കൈകളും വായയും പായ്കിംഗ് ടേപ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷര്‍ട് കീറി. മുതുകില്‍ പിഎഫ്‌ഐയുടെ പേര് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നായിരുന്നു സൈനികന്റെ പരാതി.

സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉള്‍പെടെ അന്വേഷണം നടത്തി വരികയായിരുന്നു. അതേസമയം, സൈനികന്‍ സ്വയം ശരീരത്തില്‍ പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയതെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.

Keywords: News, Kerala, Kerala-News, Kollam-News, Police-News, Kollam News, Kadakkal News, Army, Jawan, Custody, False, PFI Painted, Soldier, Police, Body, Kollam: Complaint found false in that PFI Painted in Soldier's body.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia