Driver Died | ഓടോ റിക്ഷ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവര്‍ റോഡിലേക്ക് തെറിച്ചു വീണ് മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com) ചവറയില്‍ ഓടോ റിക്ഷ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവര്‍ റോഡിലേക്ക് തെറിച്ചു വീണ് മരിച്ചു. ചവറ തെക്കുംഭാഗം തുണ്ടില്‍ രാജേന്ദ്രന്‍ പിള്ളയുടെയും വസന്തയുടെയും മകന്‍ രാജീവ് കുമാര്‍ (34) ആണ് മരിച്ചത്.

നിയന്ത്രണംവിട്ട ഓടോ റിക്ഷ മതിലിലിടിച്ച് കൂടെയുണ്ടായിരുന്ന യാത്രക്കാരിക്ക് പരുക്കേറ്റു. വടക്കുംഭാഗം സ്വദേശി അമ്പിളിക്കാണ് പരുക്കേറ്റത്. ബുധനാഴ്ച വൈകിട്ട് ആറിന് മഠത്തില്‍ ജംഗ്ഷനിലെ ഓടോ റിക്ഷ സ്റ്റാന്‍ഡില്‍നിന്നും ഓട്ടം പോകുന്നതിനിടെ തെക്കുംഭാഗം തണ്ടളത്ത് ജംഗ്ഷന് തെക്കുവശം വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാഹനത്തില്‍നിന്നും റോഡിലേക്ക് വീഴുകയായിരുന്നു. 

ഇതോടെ നിയന്ത്രണം വിട്ട ഓടോ റിക്ഷ സമീപത്തെ മതിലില്‍ ഇടിച്ചു നിന്നു. ഉടന്‍ തന്നെ രാജീവ് കുമാറിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Driver Died | ഓടോ റിക്ഷ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവര്‍ റോഡിലേക്ക് തെറിച്ചു വീണ് മരിച്ചു


Aster mims 04/11/2022

Keywords:  News, Kerala-News, Accident, Driver, Auto Rikshaw, Passenger, Injured, Hospital, Kerala, News-Malayalam, Regional-News, Kollam: Auto Rikshaw driver fell ill and died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script