SWISS-TOWER 24/07/2023

Agnipath Recruitment | കരസേനയുടെ 2-ാം ഘട്ട അഗ്നിപഥ് റിക്രൂട്‌മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കമായി

 


ADVERTISEMENT


കൊല്ലം: (www.kvartha.com) കേരളത്തിലെ രണ്ടാംഘട്ട അഗ്നിപഥ് റിക്രൂട്മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കമായി. നഗരത്തിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലാണ് തെക്കന്‍ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്നിപഥ് റിക്രൂട്‌മെന്റ് റാലി നടക്കുന്നത്. ഈ മാസം 29 വരെ റിക്രൂട്മെന്റ് നീണ്ടുനില്‍ക്കും. കരസേനയിലെ വിവിധ തസ്തികകളിലേക്കും റിക്രൂട്മെന്റ് നടക്കും.
Aster mims 04/11/2022

ആര്‍മി റിക്രൂട്‌മെന്റ് ബെംഗ്‌ളൂറു സോണ്‍ ഡിഡിജി ബ്രിഗേഡിയര്‍ എ എസ് വലിമ്പേയുടെയും, ജില്ലാ പൊലീസ് കമീഷനറുടെയും സാന്നിധ്യത്തില്‍ കൊല്ലം ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലെ ഉദ്യോഗാര്‍ഥികളാണ് 24 വരെയുള്ള റാലിയില്‍ പങ്കെടുക്കുന്നത്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ റാലിയില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.

37000 ത്തിനടുത്ത് ഉദ്യോഗാര്‍ഥികളാണ് കരസേനാ റിക്രൂട്മെന്റ് റാലിക്കായി കൊല്ലത്തേക്ക് എത്തുന്നത്. അഗ്നീവീര്‍, നഴ്സിംഗ് അസിസ്റ്റന്റ്, മതപഠന അധ്യാപകര്‍ എന്നിവയിലേക്കുള്ള റിക്രൂട്മെന്റ് ആണ് നടക്കുക. കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയമാണ് റിക്രൂട്മെന്റിന് വേദിയാവുക.

Agnipath Recruitment | കരസേനയുടെ 2-ാം ഘട്ട അഗ്നിപഥ് റിക്രൂട്‌മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കമായി


സ്റ്റേഡിയത്തിലെ താമസസൗകര്യവും മറ്റെല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ഒരുക്കിയത്. തിരുവനന്തപുരം ആര്‍മി റിക്രൂട്മെന്റ് ഡയറക്ടര്‍ കേനല്‍ മനീഷ് ഭോല നേരിട്ടെത്തിയാണ് കാര്യങ്ങള്‍ ക്രമീകരിച്ചത്. 

ഓണ്‍ലൈനില്‍ രെജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ ഇ-മെയിലില്‍ ലഭിച്ച അഡ്മിറ്റ് കാര്‍ഡിനൊപ്പം ഒര്‍ജിനല്‍ രേഖകളും ഹാജരാക്കണം. അതേസമയം വ്യാജ റിക്രൂട്മെന്റ് വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെറ്റായ രീതിയില്‍ സമീപിക്കുന്നവരെ കുറിച്ച് പൊലീസ് സ്റ്റേഷനിലോ ആര്‍മി യൂനിറ്റിലോ വിവരമറിയിക്കാനും നിര്‍ദേശമുണ്ട്.

Keywords:  News,Kerala,State,Kollam,Army,Soldiers,Top-Headlines,Job, Kollam: Agnipath recruitment rally started
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia