Attack | പുനലൂരില്‍ നഴ്‌സിന് നേരെ ആസിഡ് ആക്രമണം; മുഖത്ത് ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയില്‍; ഭര്‍ത്താവ് അറസ്റ്റില്‍
May 1, 2023, 08:25 IST
കൊല്ലം: (www.kvartha.com) പുനലൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. താലൂക് ആശുപത്രിയിലെ നഴ്‌സിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. പരുക്കേറ്റ വെട്ടിക്കവല സ്വദേശി നീതുവിനെ (35) വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതിയുടെ ഭര്‍ത്താവ് സിറിന്‍ജില്‍ നിറച്ചിരുന്ന ആസിഡ് മുഖത്ത് ഒഴിക്കുകയായിരുന്നുവെന്നാണ് പരാതി. ആശുപത്രിയിലെ വനിത ഹോസ്റ്റലില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് വിപിന്‍ രാജിനെ പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ ആധാര്‍ വാങ്ങാനാണ് ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിയത്. ഇരുവരും തമ്മില്‍ വാകുതര്‍ക്കം ഉണ്ടായി. ഇതിനിടെ സിറിന്‍ജില്‍ കരുതിയിരുന്ന ആസിഡ് നീതുവിന്റെ മുഖത്തേക്ക് ചീറ്റി ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Keywords: News, Kerala-News, Kerala, News-Malayalam, Kollam-News, Regional-News, Local News, Police, Clash, Aadhar, Couple, Custody, Case, Hospital, Treatment, Nurse, Husband, Children, Kollam: Acid attack in Punalur hospital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.