Abhirami's Death | ബിരുദ വിദ്യാര്‍ഥിനിയുടെ മരണം: ജപ്തി നോടീസ് പതിച്ചതില്‍ ബാങ്കിന് വീഴ്ച പറ്റിയെന്ന് റിപോര്‍ട്; 'ഉള്ളടക്കത്തെ കുറിച്ച് പറഞ്ഞുകൊടുക്കാതെ ഒപ്പിട്ട് വാങ്ങാന്‍ പാടില്ലായിരുന്നു'
Sep 23, 2022, 15:28 IST
കൊല്ലം: (www.kvartha.com) ജപ്തി ഭീഷണിയെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥിനി അഭിരാമി ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്കിനെതിരെ റിപോര്‍ട്. വീടിനു മുന്നില്‍ കേരള ബാങ്ക് ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ വീഴ്ചയുണ്ടായെന്ന് കൊല്ലം സഹകരണ രെജിസ്ട്രാറുടെ പ്രാഥമിക റിപോര്‍ട്.
ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ അഭിരാമിയുടെ മുത്തച്ഛന്‍ ശശിധരന്‍ ആചാരിയും മുത്തശ്ശി ശാന്തമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അജികുമാറിന്റെ അസുഖബാധിതനായ പിതാവ് ശശിധരന്‍ ആചാരിക്ക് ജപ്തി നോടിസ് കൈമാറിയത് തെറ്റാണെന്നും വായ്പയെടുത്ത അജികുമാറിനായിരുന്നു നോടീസ് കൈമാറേണ്ടിയിരുന്നതെന്നും റിപോര്‍ടില്‍ പറയുന്നു.
അജികുമാറിന്റെ പിതാവിന് ജപ്തി നോടീസിന്റെ ഉള്ളടക്കത്തെ കുറിച്ച് പറഞ്ഞുകൊടുക്കാതെ ഒപ്പിട്ടുവാങ്ങിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ചയുണ്ടായി. വായ്പ എടുത്തയാള്‍ സ്ഥലത്തുണ്ടെങ്കില്‍ അയാളെ നോടീസ് ഏല്‍പിക്കുകയും അയാളെകൊണ്ട് ഒപ്പിട്ടുവാങ്ങുകയും ചെയ്യണമെന്നും റിപോര്‍ടില്‍ പറയുന്നു.
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനം അജികുമാറിന്റെയും ശാലിനിയുടെയും ഏകമകള്‍ അഭിരാമിയെ (20) ചൊവ്വാഴ്ച വൈകിട്ട് 4.30 നാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജപ്തി ഒഴിവാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് അജികുമാറും ശാലിനിയും ബാങ്കിലെത്തിയ സമയത്താണ് അഭിരാമി ജീവനൊടുക്കിയതെന്ന് സമീപവാസികള്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.