SWISS-TOWER 24/07/2023

Found dead | പാനൂരില്‍ കാണാതായ കോല്‍ക്കളി കലാകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

തലശേരി: (www.kvartha.com) പാനൂര്‍ മൊകേരിയില്‍ കാണാതായ കോല്‍ക്കളി കലാകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മൊകേരി പുതുമ മുക്കിന് സമീപം കെടി ശ്രീജനെ(51)യാണ് വീടിന് അടുത്തുള്ള ഐ കെ ബി റോഡില്‍ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Found dead | പാനൂരില്‍ കാണാതായ കോല്‍ക്കളി കലാകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

പരേതനായ കെടി ഗോവിന്ദന്റെയും, കല്യാണിയുടെയും മകനാണ്. പാനൂര്‍ പബ്ലിക് സര്‍വന്‍സ്, കോ-ഓപറേറ്റിവ് സൊസൈറ്റി ജീവനക്കാരനാണ്. സുജിതയാണ് ഭാര്യ. സ്വാശ്രിത് മകനാണ്.

കെടി ശ്രീധരന്‍, ഡോ. ശശിധരന്‍ കുനിയില്‍, പത്മാവതി, ശ്രീലത എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം പാനൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം തലശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്കു ശേഷം സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords:  Kolkali artist, who went missing in Panoor, was found dead, Kannur, News, Dead Body, Hanged, Local News, Police, Missing, Family, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia