Booked | കാര്‍ യാത്രക്കാരിയെ മര്‍ദിച്ചെന്ന സംഭവത്തില്‍ ഗ്രേഡ് എസ് ഐക്കെതിരെ കേസെടുത്ത് പൊലീസ്

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.coim) കൊളത്തൂരില്‍ കാര്‍ യാത്രക്കാരിയെ മര്‍ദിച്ചെന്ന സംഭവത്തില്‍ ഗ്രേഡ് എസ് ഐക്കെതിരെ കേസെടുത്ത് പൊലീസ്. നടക്കാവ് ഗ്രേഡ് എസ് ഐ വിനോദിനെതിരെയാണ് കാക്കൂര്‍ പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേര്‍ക്കെതിരെയും കേസെടുത്തു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തത്.

Aster_MIMS
Booked | കാര്‍ യാത്രക്കാരിയെ മര്‍ദിച്ചെന്ന സംഭവത്തില്‍ ഗ്രേഡ് എസ് ഐക്കെതിരെ കേസെടുത്ത് പൊലീസ്

ഞായറാഴ്ച പുലര്‍ചെയായിരുന്നു കേസിനാസ്പദമാ സംഭവം നടന്നത്. ബൈകിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് അത്തോളി സ്വദേശി അഫ്‌നയെയും കുടുംബത്തെയും നടക്കാവ് എസ് ഐ അടക്കമുള്ളവര്‍ മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്തില്‍ പരുക്കേറ്റ അഫ്‌ന ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷമേ വകുപ്പുകള്‍ ചുമത്തൂവെന്ന് പൊലീസ് പറഞ്ഞു.

Keywords: Kolathur: Car passenger attacked; Case against Grade SI, Kozhikode, News, Car Passenger Attacked, Kolathur News, Police, Hospitalized, Police, Injury, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia