SWISS-TOWER 24/07/2023

മെഗാ തിരുവാതിര: കോടിയേരിയുടെ ഫേസ് ബുക് പോസ്റ്റിൽ പൊങ്കാല

 


ADVERTISEMENT

കണ്ണൂർ: (www.kvartha.com 12.01.2022) കൊല്ലപ്പെട്ട ധീരജിൻ്റെ തളിപ്പറമ്പിലെ വീട്ടിലെത്തിയ വിവരം പങ്കിട്ട സി പി എം സംസ്ഥാന സെക്രടെറി കോടിയേരി ബാലകൃഷ്ണൻ്റെ എഫ്ബി പോസ്റ്റിന് നിമിഷങ്ങൾക്കകം മെഗാ തിരുവാതിരയ്ക്കെതിരെ പൊങ്കാലയുയർന്നു. മുഖ പുസ്തക കുറിപ്പ് ഇറങ്ങി 27 മിനുറ്റിനകം പ്രതികരിച്ച 145 പേരിൽ നൂറിലേറെ പേരും മെഗാ തിരുവാതിരയ്ക്കെതിരെ ആഞ്ഞടിച്ചു.
 
മെഗാ തിരുവാതിര: കോടിയേരിയുടെ ഫേസ് ബുക് പോസ്റ്റിൽ പൊങ്കാല


 
ഇതിൽ ഏറെയും പാർടി അണികളും അനുഭാവികളുമാണെന്നാണ് ഇത് സംബന്ധിച്ച് ഗ്രൂപുകളിൽ നടന്നുവരുന്ന ചർചകളിൽ വിമർശകർ പറയുന്നത്.

'രണ്ടും ഒരുമിച്ച് വേണ്ടാ സഖാവേ... ആശ്വസിപ്പിക്കലും പിണുവാതിര കളിയും.....' '....തിരുവാതിര സംഘടിപ്പിച്ചവർ ശുദ്ധ വിവരദോഷികൾ ആണ്..... ' 'വിലാപയാത്രയോടൊപ്പം തിരുവാതിരയും അരങ്ങേറിയതിൽ ആർക്കാണ് പങ്ക്????'......'ധീര രക്തസാക്ഷി ധീരജിന്റെ ചിത കെട്ടടങ്ങുന്നതിന് മുൻപ്
തിരുവാതിര കളി നടത്തിയത് ഒഴിവാക്കപ്പെടേണ്ടതായിരുന്നു
ഒരു കാര്യം കൃത്യമായി പറയാം ഇതൊക്കെ ഗുണത്തേക്കാൾ ഏറേ ദോഷം മാത്രമേ ചെയ്യുകയുള്ളൂ എന്ന് ഓർമ്മപ്പെടുത്തുന്നു...
ഇത് പോലുള്ള സംഭവം മനസ്സിന് വേദനയുണ്ടാക്കുന്ന കാര്യം തന്നെയാണ്.. ' എന്നിങ്ങനെ നീളുന്നു പ്രതിഷേധങ്ങൾ. രൂക്ഷമായ കുറിപ്പുകൾ പാർടി വിരുദ്ധരുടെതായി ഉണ്ട്.

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായിട്ടാണ് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സിപിഎം സംഘടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്.
 
കൊവിഡ് പ്രോടോകോൾ ലംഘിച്ച നടപടി ഭരണ നേതൃത്വത്തിലും ചർചയായിട്ടുണ്ട്. ജനക്കൂട്ടത്തെ സംഘടിപ്പിക്കുന്നതിനെതിരെ ആരോഗ്യ മന്ത്രി ബുധനാഴ്ച ശക്തമായ ഭാഷയിലാണ് മുന്നറിയിപ്പ് നൽകിയത്. സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകള്‍ 421 ആയി. പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരം കഴിഞ്ഞു. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണം. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം.-മന്ത്രി മുന്നറിയിപ്പ് നൽകി. 
Aster mims 04/11/2022

 

Keywords:  Kerala, Kannur, News, Kodiyeri Balakrishnan, Facebook Post, Politics, Kodiyeri's Facebook post about Dheeraj
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia